ഭരണ സിരാകേന്ദ്രം പ്രശ്‌നത്തില്‍; ഐ എ എസ് സമരത്തിന്റെ അലയൊലികള്‍ ഒഴിയുന്നില്ല

വിജിലന്‍സ് ഡയറക്റ്റര്‍ക്കെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഐ എ എസ് അസോസിയേഷന്‍ നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. വിജിലന്‍സിന് പകരം മറ്റൊരു ഏജന്‍സിയെ ഏര്‍പ്പെടുത്തിയാല്‍ ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടി വരുമെന്ന് എബ്രഹാം ചൂണ്ടി കാണിച്ചു. ധനകാര്യ പരിശോധ വിഭാഗം വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ച കേസുകളില്‍ അല്ല പരിശോധന നടത്തിയത് എന്നും എബ്രഹാം ചൂണ്ടിക്കാട്ടി.
ഐ എ എസ് പ്രതിനിധികളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കിടെ തന്നെ ശാസിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി എസ എം വിജയാനന്ദ് അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി ഐ എ എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധി എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അവരുടെ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ചീഫ് സെക്രട്ടറി ആരോപിച്ചു. ജേക്കബ് തോമസ് വേട്ടയാടുന്നു എന്ന നിരന്തര പരാതിയിന്മേല്‍ യാതൊരു തീരുമാനവും ഉണ്ടാകാത്തതിനാലാണ് കൂട്ട അവധി എടുത്തു സര്‍ക്കാരിനെ പ്രതിഷേധമറിയിക്കാന്‍ തുനിഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം അറിയിച്ച ചീഫ് സെക്രട്ടറി തന്റെ നിലപാട് പരസ്യമാക്കിയതോടെ ഭരണതലത്തില്‍ പ്രതിസന്ധി ഉണ്ടെന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ ശക്തമാവുകയാണ്.
ഐ എ എസ് സമരാനുകൂലികളുടെ അഹങ്കാരം അവസാനിപ്പിക്കുമെന്ന് പറഞ്ഞു എപ്ലോയീസ് അസ്സോസിയേഷന്‍ കൂടെ രംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രശ്‌നങ്ങളില്‍ അധിഷ്ഠിതമായേ മുന്നോട്ടു നീങ്ങു എന്ന സ്ഥിതിയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് അഴിമതി നടത്തിയ ഐ എ എസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ സമരവുമായി മുന്നോട്ടു വന്നു അപഹാസ്യരായി തിരികെ പോയിരിക്കുന്നതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഐ എ എസ് സമരത്തിന് ഒത്താശ ചെയ്തു എന്നാരോപിച്ചു ചീഫ് സെക്രട്ടറിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പാഴ്ച്ചിറ നവാസ് നല്‍കിയ ഹര്ജിയിന്മേല്‍ 19-ന് വിജിലന്‍സ് ഡയറക്റ്റര്‍ നിലപാടറിയിക്കണമെന്നു കോടതി നിര്‍ദേശം നല്‍കി. ഭരണ പാളിച്ചകള്‍ നിറഞ്ഞ ഉദ്യോഗസ്ഥ രാഷ്ട്രീയ അനൈക്യം ഇടതു സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നുവെന്നതിന് ഉള്ള തെളിവാണ് ഈ ഹര്‍ജിയിലൂടെ പുറത്തു വരുന്നത്.
https://www.facebook.com/Malayalivartha