തൃശൂരിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ആക്‌സിലും ടയറും ഉൾപ്പെടെ ഊരിത്തെറിച്ചു... ഒഴിവായത് വൻ അപകടം

തൃശൂരിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ആക്‌സിലും ടയറും ഉൾപ്പെടെ ഊരിത്തെറിച്ചു. തൃശ്ശൂർ- മണ്ണുത്തി റോഡിൽ ഒല്ലൂക്കര സെന്റിൽ കോർപ്പറേഷൻ സോണൽ ഓഫീസിന് മുന്നിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം നടന്നത്.
ആക്‌സിലും ടയറും ഉൾപ്പെടെ ഊരിത്തെറിച്ച് നിന്ന ബസിൽ പിറകിൽ വന്നിരുന്ന കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും വന്നിടിക്കുകയും ചെയ്തു. അപകടത്തിൽ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും ബസിന്റെ പിൻഭാഗവും ഭാഗികമായി തകർന്നുപോയി. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരുക്കേറ്റില്ല.
"
https://www.facebook.com/Malayalivartha























