ശബരിമല സ്വർണക്കൊള്ളയിൽ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് എസ്ഐടി ഇഡിക്ക് കൈമാറും... . നാളെ ഇഡി ഉദ്യോഗസ്ഥർ എസ്ഐടി ഓഫീസിലെത്തി ചർച്ച നടത്തും

ശബരിമല സ്വർണക്കൊള്ളയിൽ രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പ് എസ്ഐടി ഇഡിക്ക് കൈമാറും. പ്രതികളുടെ മൊഴികളും സാക്ഷിമൊഴികളുമാണ് നൽകുക. നാളെ ഇഡി ഉദ്യോഗസ്ഥർ എസ്ഐടി ഓഫീസിലെത്തി ചർച്ച നടത്തും. രേഖകൾ പരിശോധിച്ച ശേഷം ആവശ്യമായവ കൈമാറുകയും ചെയ്യും.
പ്രതികളുടെയും സാക്ഷികളുടെയും മൊഴികൾ ഇഡി റെയ്ഡിന് മുൻപേ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. രേഖകൾ നൽകാതിരുന്നാൽ മറ്റൊരു നിയമതർക്കമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തർക്കം ഒഴിവാക്കാൻ തീരുമാനിച്ചതായി എസ്ഐടി മേധാവി എച്ച് വെങ്കിടേഷ് അറിയിച്ചു. ഇഡി ആവശ്യപ്പെട്ട മൊഴികൾ നൽകാൻ തന്നെയാണ് എസ്ഐടിയുടെ തീരുമാനം.
നാളെത്തന്നെ മൊഴിപ്പകർപ്പ് കൈമാറും. അതിന് ശേഷമായിരിക്കും തുടർനടപടികൾ. സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തിയ ഇഡി അടുത്ത നീക്കത്തിലേക്ക് കടക്കുകയാണ്.
https://www.facebook.com/Malayalivartha























