അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സാന്നിധ്യം അറിയിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര, ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്ര

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ സാന്നിധ്യം അറിയിച്ച ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ളയ്ക്ക് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര. ഈ ദൗത്യത്തിന് ശുക്ളയുടെ പകരക്കാരനായി നിശ്ചയിച്ചിരുന്ന മലയാളി ബഹിരാകാശ യാത്രികൻ ഗ്രൂപ്പ് ക്യാപ്‌ടൻ പ്രശാന്ത് നായർക്ക് രണ്ടാമത്തെ പരമോന്നത പുരസ്കാരമായ കീർത്തിചക്രയും പ്രഖ്യാപിച്ചു.
മേജർ അർഷദീപ് സിംഗ്, നായിബ് സുബേദാർ ഡൊലേശ്വർ സുബ്‌ബ എന്നിവരും കീർത്തിചക്രയ്ക്ക് അർഹരായി.239 ദിവസം കൊണ്ട് നാല് ഭൂഖണ്ഡങ്ങളിലൂടെ സമുദ്രയ യാത്ര ചെയ്‌ത് ചരിത്രം സൃഷ്‌ടിച്ച നാവികസേനയിലെ കോഴിക്കോട് പറമ്പിൽ കടവിൽ സ്വദേശി ലെഫ്റ്റ. കമാൻഡർ കെ.ദിൽന, സഹയാത്രിക പുതുച്ചേരി സ്വദേശി ലെഫ്റ്റനന്റ് കമാൻഡർ രൂപ അഴഗിരിസാമി അടക്കം 13 പേർക്ക് ശൗര്യചക്രയും നൽകും.
ആഭ്യന്തര മന്ത്രാലയത്തിലെ മലയാളി അസി.കമാണ്ടന്റ് വിപിൻ വിൽസണും പട്ടികയിലുണ്ട്.രാകേശ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര നടത്തിയ ഇന്ത്യക്കാരനെന്ന നിലയിലാണ് ശുഭാംശു അശോക ചക്രയ്ക്ക് അർഹനായത്.
പാലക്കാട് നെൻമാറ സ്വദേശിയുമായ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരിൽ ഒരാളുമാണ്. ചലച്ചിത്ര താരം ലെനയാണ് ഭാര്യ.
"
https://www.facebook.com/Malayalivartha
























