അക്രമത്തിനെതിരെ വിരട്ടലുമായി സ്വാശ്രയ മാനേജ്‌മെന്റ്: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടും

പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി സംഘടനകളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടാന്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ തീരുമാനം. അസോസിയേഷനു കീഴിലെ 120 കോളജുകളാണ് അടച്ചിടുക. സ്വാശ്രയ എന്‍ജിനീയറിങ് മാനേജ്‌മെന്റ് അസോസിയേഷന്‍ കൊച്ചി ഓഫിസ് കെ എസ് യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണം.
സ്വാശ്രയ കോളജുകള്‍ക്ക് സ്വതന്ത്ര ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. . ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ആളെ നിയമിക്കാനാണ് തീരുമാനം. കോളജുകളുടെ അഫിലിയേഷന്‍ പുതുക്കുന്നതിനും പുതിയ മാനദണ്ഡമായി. സര്‍വകലാശാല പ്രതിനിധികള്‍ കോളജ് സന്ദര്‍ശിക്കും. വിദ്യാര്‍ഥികളുടെ പരാതികളും നിര്‍ദേശങ്ങളും പരിഗണിക്കും.
https://www.facebook.com/Malayalivartha