ചുളുവില്‍ വിദേശത്തേക്ക് പറക്കാന്‍ സ്റ്റേജ് ഷോകള്‍ മതി: വമ്പന്‍ താരനിരകളുടെ മറവില്‍ വേശ്യാവൃത്തിയും മനുഷ്യക്കടത്തും

സിനിമാക്കാരുടെ ചാകര സമയമാണ് സ്റ്റേജ് ഷോകള്‍. വലിയ പ്രശ്‌നങ്ങള്‍ ഇല്ലാതെ ചുളുവില്‍ കോടികള്‍ കയ്യില്‍ വരുന്ന ഇടപാട് എന്നാല്‍ ഇവയുടെ പിന്നില്‍ നടക്കുന്നതോ. കൊച്ചിയിലെ ഒരു വക്കീലിന് 10 ലക്ഷം നല്‍കിയാല്‍ അമേരിക്കയിലെത്തും. പമ്പിലും ബാറിലും വേശ്യാവൃത്തിയും തൊഴില്‍ ഫോറിഡയില്‍ അറസ്റ്റിലായ മലയാളിയുടെ മൊഴി.
മലയാളികള്‍ക്ക് അമേരിക്കയില്‍ പോണോ യോഗ്യത പരീക്ഷയും ഒന്നും വേണ്ട. കൊച്ചിയില്‍ ഹൈക്കോടതി വളപ്പില്‍ ഓഫീസ് ഇട്ട് പ്രവര്‍ത്തിക്കുന്ന ഒരു വക്കീലിന് 10 ലക്ഷം രൂപ നല്‍കിയാല്‍ മതി നിങ്ങള്‍ക്ക് അമേരിക്കയില്‍ പോകാം. എന്നാല്‍ പോകുന്നവര്‍ അവിടെ ചെന്നാല്‍ മുങ്ങണം കാരണം സ്റ്റേജ് പ്രോഗ്രാമുകള്‍ക്കായി കലാപരിപാടികള്‍ അവതരിപ്പികാകനാണ് വിസ എടുക്കുന്നത്, അതായത് നമ്മുടെ ദിലീപും ജയറാമും മമ്മൂട്ടിയും കാവ്യയും റിമീ ടോമിയും ഒക്കെ പോകുന്ന അതേ വിസ മാനദണ്ഡത്തില്‍. അമേരിക്കയിലെ ഇന്ത്യാക്കാര്‍ക്കും മലയാളികള്‍ക്കും കലാവിരുന്ന് ഒരുക്കുവാനായി പോകുന്ന കലാകാരികളുടെയും കലാകാരന്‍മാരുടെയും ഒരു ട്രൂപ്പ് എന്ന രീതിയിലാണ് വിസയും യാത്രയും. സ്ത്രീകള്‍ക്ക് വിമാനമിറങ്ങിയാല്‍ ഉടന്‍ ജോലി റെഡി
പുരുഷന്‍മാര്‍ ജോലിക്ക് അലയണം എന്നാല്‍ അവിടെ ചെന്നാല്‍ സ്ത്രീകള്‍ക്ക് മുഖ്യ തൊഴില്‍ വേശ്യാവൃത്തിയാണ്. ആണുങ്ങള്‍ക്ക് മാസങ്ങളോളം തൊഴില്‍ പരതി പട്ടിണി കിടന്നും സുഹൃത്തുക്കളുടെ സഹായത്തോടും ജീവിക്കുന്നു. തുടര്‍ന്ന് ബാറില്‍ പാത്രം കഴുകാനും ക്ലിനിങ്ങിനും കയറുന്നു. ചിലര്‍ പെട്രോള്‍ പമ്പുകളില്‍ ജോലിക്ക് കയറുന്നു. അമേരിക്കയില്‍ ഇത്തരത്തില്‍ ഒരു വര്‍ഷം എത്തുന്ന മലയാളികള്‍ ആയിരങ്ങളാണ്. ഒറിജിനല്‍ താരങ്ങളുടെ സ്റ്റേഡ് ഷോക്ക് വരുന്ന വാലറ്റത്തേ ആളുകള്‍ അമേരിക്കയില്‍ മുങ്ങിയിട്ടുണ്ട്. ടൂര്‍ പാക്കേജില്‍ വന്ന് മുങ്ങുന്നവരും നിരവധി മലയാളികള്‍. വിസയില്ലാതെ ജീവിതവും അനധികൃതമായി ജോലി ചെയ്യലും പോലീസ് പിടിച്ചാല്‍ നമ്മുടെ നാട്ടിലെ പോലെ അടിയും ഇടിയും ഒന്നുമില്ല. നല്ല ഭക്ഷണവും വൃത്തിയായ താമസവും ഉറപ്പ് . പിന്നെ നാട്ടിലേയ്ക്ക മടക്കി വിടാനുള്ള മാന്യമായ നടപടികളും എടുക്കും.
പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് കാര്യങ്ങള്‍ അവര്‍ പഠിക്കുന്നുണ്ടെങ്കിലും ഉന്നത ഇടപെടല്‍ അവിടെ വില്ലനാവുകയാണ്.
സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുവാന്‍ സീസണുകളില്‍ അമേരിക്കയിലുടനീളം എത്തുന്ന താരസംഗമങ്ങളുടെ മറവില്‍ വ്യാപകമായി മനുഷ്യക്കടത്തും വേശ്യാവൃത്തിയും അരങ്ങു തകര്‍ക്കുന്നു,.എന്തായാലും വീണ്ടും മാര്‍ച്ച് മുതല്‍ ഒക്‌ടോബര്‍ വരെ നീളുന്ന അടുത്ത സീസണ്‍ മുന്നില്‍ കണ്ട് ഇത്തരക്കാര്‍ ആളുകളില്‍ നിന്നും വന്‍ തുകകള്‍ വാങ്ങി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരം. വിദേശട്രിപ്പെന്നു കേട്ടാല്‍ പണം വാരിയെറിയാന്‍ തയ്യാറായി നിരവധിപ്പേരാണ് എത്തുന്നത്. ഇവര്‍ പലരും അറിഞ്ഞും അറിയാതെയും ചതിക്കപ്പെടുകയാണ്.
https://www.facebook.com/Malayalivartha