മസ്തിഷ്‌ക മരണം നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിലപാടെടുക്കുന്നു; അവയവ മാഫിയ ഇതിന്റെ പേരില്‍ അരങ്ങുവാഴുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

വന്‍ കിട ആശുപത്രികളില്‍ മസ്തിഷ്‌ക മരണത്തിന്റെ പേരില്‍ നടത്തുന്നത് വമ്പന്‍ അയവയകച്ചവടമെന്നു റിപ്പോര്‍ട്ടുകള്‍. വിഷയം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഈ വ്യവസായം കൊണ്ട് അവയവ മാഫിയ കോടികളാണ് സമ്പാദിക്കുന്നത്. ഒപ്പം ആശുപത്രികള്‍ക്ക് പേരും. മസ്തിഷ്‌കത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിക്കുകയും ആശുപത്രി ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് മസ്തിഷ്‌കമരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലാണെങ്കില്‍ ആവശ്യത്തിന് ഉപകരണം ഇല്ലാത്ത അവസ്ഥയാണ്. പ്രൈവറ്റ് ആശുപത്രികളിലും ഇത് കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ സംവിധാനമൊന്നുമില്ല സര്‍ക്കാരിന്. ആശുപത്രികളെ വിശ്വസിക്കുക മാത്രമാണ് നിലവില്‍ ഉള്ളത്.
യുഎസില്‍ 508 ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ ഒരു വ്യക്തിക്ക് മസ്തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കണമെങ്കില്‍ രണ്ട് കാരണങ്ങള്‍ പ്രകടമാകണം,. മസ്തിഷ്‌ക മരണത്തിന് സാധ്യതയുള്ള കാരണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം,. ചികിത്സകളാല്‍ തിരിച്ചു വരാനുള്ള സാധ്യതകള്‍ മസ്തിഷ്‌കം പ്രകടമാക്കുകയാണെങ്കില്‍ മരണം സ്ഥിരീകരിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്നു.
ആറ് മണിക്കൂര്‍ ഇടവിട്ട് ഇതേ പരിശോധന വീണ്ടും നടത്തി വേണം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ . പല ഡോക്ടര്‍മാരും ഇതിനൊന്നിനും തുനിയാറില്ല. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും ഇതിന്റെ അഭാവമാണ്. നിലവിലുള്ള നാലംഗസമിതിയുടെ കാര്യക്ഷമമില്ലായ്മയാണ് കാരണം. കുറഞ്ഞ രക്തസമ്മര്‍ദ്ദം ശരീരത്തിന്റെ ഊഷ്മാവ് കുറയുക തുടങ്ങിയവ കാരണം മസ്തിഷ്‌ക മരണത്തിന് കാരണമാകുന്നു.
ശ്വസനം കൃത്യമായ രീതിയ്ല്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ അപ്നിയ പരിശോധനയും കൃത്യമായി ഉറപ്പു വരുത്തണം എന്നാല്‍ ഇതൊന്നും പല ആശുപത്രികളിലും നോക്കുന്നില്ല. മസ്തിഷ്‌കമരണം സംബന്ധിച്ചുള്ള നാലംഗ സമിതിയില്‍ ആശുപത്രി സൂപ്രണ്ട്, ചികിത്സ ഡോക്ടര്‍ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് അല്ലെങ്കില്‍ ന്യൂറോ സര്‍ജന്‍ എന്നാണ് ചട്ടം എന്നാല്‍ ഇതില്‍ മരണം സംഭവിക്കുന്ന ദിവസങ്ങളില്‍ ആരെങ്കിലും ഒരാള്‍ മാത്രമേ മിക്കവാറും കാണാറുള്ളൂ. അവന്‍ തന്നെയാവും മരണ സ്ഥിരീകരിക്കുന്നതും നിലപാടെടുക്കുന്നതും. അവയവദാനത്തിന്റെ പുറകില്‍ ചില വന്‍കിട ലോബികള്‍ തന്നെയുണ്ട്. ഇക്കൂട്ടര്‍ ബിസ്സിനസ്സ് പോലെയാണ് ഇതിനെ കാണുന്നത്. പൊതു ജനങ്ങള്‍ക്കിടയിലുള്ള അറിവിലൂടെയാണ് ഇതിന്റെ പ്രധാന അഭാവമാണ്. ഇത്തരക്കാര്‍ക്ക് ശക്തമായ ബോധവത്ക്കരണം നടപ്പിലാക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha