ലക്ഷ്മി നായരുടെ ദിനങ്ങള്‍ എണ്ണപ്പെടുന്നു: ബന്ധവും സ്വന്തവും നോക്കാതെ മുഖ്യന്‍ നടപടിക്ക്...അക്കാദമിയെ മുഖ്യമന്ത്രി കൈവിടും

ലോ അക്കാദമിയെ മുഖ്യമന്ത്രി കൈവിടും. അക്കാദമി വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിയേ പോകും എന്ന നിലപാടിലാണ് മുഖ്യമന്ത്രി. തന്റെ നിലപാട് പരോക്ഷമായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. സ്വാശ്രയ കോളേജ് നടത്തിപ്പ് അബ്കാരി ബിസിനസ് പോലെയായെന്നാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത്.
സി പി എം കുടുംബമാണ് അക്കാദമിയുടെ നടത്തിപ്പുകാര്‍ .അക്കാദമി ഡയറക്ടര്‍ ഡോ. നാരായണന്‍ നായരുടെ സഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സി പി എം നേതാവാണ്.നാരായണന്‍ നായരുടെ സഹോദരീ പുത്രന്‍ ഡോ.എന്‍.കെ.ജയകമാര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നിട്ടും മുഖ്യമന്ത്രി നാരായണന്‍ നായരുടെ കടുംബത്തിനൊപ്പം നില്‍ക്കുന്നില്ലെന്നതാണ് ആശ്ചര്യകരം.
അടുത്തകാലത്തായി വിവാദ വിഷയങ്ങളിലൊക്കെ ഇത്തരമൊരു നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. മാധ്യമങ്ങളമായി നല്ല ബന്ധം പുലര്‍ത്തുന്നില്ലെങ്കിലും മാധ്യമങ്ങളുടെ ജനപ്രിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി മാധ്യമ പക്ഷത്താണ് നില്‍ക്കു ന്നത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും അക്കാദമിയുടെ ആത്മമിത്രമാണ്. സ്വാഭാവികമായും ബ്രിട്ടാസിന്റെ സ്വാധീനം അക്കാദമി വിഷയത്തില്‍ ഉണ്ടായിരിക്കും. എന്നാല്‍ അത്തരം കിളികളെയൊന്നും മുഖ്യമന്ത്രി കൊത്തുന്നില്ല.
അക്കാദമി കേരളത്തിന്റെ വളരെ പഴയ സ്വാശ്രയ സ്ഥാപനമാണ്. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നതു കൊണ്ട് തന്നെ സ്ഥാപനത്തില്‍ സര്‍ക്കാരിനു നിര്‍ണായകമായ സ്വാധീനമുണ്ട്. എന്നാല്‍ ബന്ധുബലത്തിന്റെ മറവില്‍ അക്കാദമിയില്‍ നടക്കുന്നതെല്ലാം അനാചാരങ്ങളാണ്.
പോലീസും നിയമവുമൊക്കെ അക്കാദമിയുടെ പക്ഷത്താണ് .തങ്ങള്‍ നല്‍കിയ പരാതി പോലും പോലീസ് സ്വീകരിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.ചോദ്യം ചെയ്താല്‍ തങ്ങള്‍ അകത്താകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. ഒടുവില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് പോലീസിനെതിരെ ഉത്തരവ് വാങ്ങിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
https://www.facebook.com/Malayalivartha