ആന്റണി പറഞ്ഞതാണു ശരി; സി പി എമ്മും കോണ്‍ഗ്രസും പെരുവഴിയിലായി

സി പി എമ്മിനെയും കോണ്‍ഗ്രസിനെയും പെരുവഴിയിലാക്കി കേരളത്തില്‍ ബിജെപി വളരുന്നു. സംസ്ഥാനത്ത് കോണ്‍ണ്‍ഗ്രസില്ലാതായതായുള്ള എ.കെ ആന്റണിയുടെ വാക്കുകള്‍ ഇതിനുദാഹരണമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ കാലിനടിയിലെ മണ്ണ് ബി ജെ പി കൊണ്ടു പോകുമെന്നാണ് ആന്റണി കെ.പി.സി.സി. വിശാല എക്‌സിക്യൂട്ടീവില്‍ വിമര്‍ശിച്ചത്.
സി പി എമ്മും കോണ്‍ഗ്രസും ഒത്തുതീര്‍പ്പ് പാര്‍ട്ടികള്‍ ആയതോടെയാണ് ബി ജെ പിയും സി പി ഐ യും ബദല്‍ രാഷ്ട്രീയ നിലപാടുകളുമായി രംഗത്തുള്ളത്. ലോ അക്കാദമിയാണ് അടുത്ത കാലത്ത് ബി ജെ പി ഏറ്റെടുത്ത് സജീവമാക്കിയ വിഷയം. കണ്ണൂരിലെ സി പി എമ്മിന്റെ അക്രമ രാഷ്ട്രീയ ആരോപണമൊന്നും പഴയതുപോലെ ഫലിക്കുന്നില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ ബിജെപിയും സി പി എമ്മും മോശമല്ലെന്നാണ് പൊതുജനങ്ങള്‍ പറയുന്നത്.
ഒരു വിഷയത്തിലും കോണ്‍ഗ്രസിന് ശ്രദ്ധേയമായ നടപടികള്‍ കാഴ്ചവയ്ക്കാന്‍ കഴിയുന്നില്ല. പത്രത്തിലും റ്റി.വിയിലുമായി ഒതുങ്ങുകയാണ് നേതാക്കളുടെ പ്രസ്താവനകള്‍. ലോ അക്കാദമി സമരം ഏറ്റെടുക്കാമായിരുന്നിട്ടും അതിനു കഴിയുന്നില്ല. എന്തിനും ഏതിനും പ്രസ്താവന ഇറക്കുന്ന കെ.മുരളീധരന്‍ പോലും അക്കാദമി വിഷയത്തില്‍ നിശബ്ദനാണ്.
രമേശ് ചെന്നിത്തലയും ഒത്തുതീര്‍പ്പിന്റെ ഭാഗമായി നീങ്ങുകയാണ്. കേരളത്തില്‍ പ്രതിപക്ഷമായിരുന്നിട്ട് പോലും ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി അശക്തമാണ്. പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യുന്നു എന്ന ആരോപണത്തിനു ഇത്തരം മാറി നില്‍ക്കലുകള്‍ ഇടവരുത്തുന്നു.
യഥാര്‍ത്ഥ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്നത് ബി ജെ പി തന്നെയാണ്. പൊതു ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ നേരിട്ട് ഇടപെടുക വഴി നോട്ട് പ്രതിസന്ധിയുണ്ടാക്കിയ അനിഷ്ടങ്ങള്‍ മറികടക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. കുമ്മനത്തിന്റെ ഇടപെടലുകള്‍ പാര്‍ട്ടിയെ ചെറുതായൊന്നുമല്ല സഹായിക്കുന്നത്. സി പി ഐ യാകട്ടെ സി പി എമ്മിനെ പിന്തള്ളി ജനപക്ഷത്ത് സജീവമാകുന്നു.
https://www.facebook.com/Malayalivartha


























