കോര്‍പ്പറേഷന്‍ സാമ്പത്തിക വിഭാഗത്തിന്റെ ചുമതലയില്‍ പുതിയ അമരക്കാരന്‍: ധൂര്‍ത്തിന് തടയിട്ട് കെഎസ്ആര്‍ടിസിക്ക് പുതിയ കുതിപ്പിന് വഴിയൊരുങ്ങുമെന്നാശ്വസിക്കാം

സര്‍ക്കാരിന്റെ ഏറ്റവും വലിയ വെള്ളാനയായ കെഎസ്ആര്‍ടിസിക്ക് ലാഭത്തിന്റെ റൂട്ട് കാണിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്ത്. സാമ്പത്തിക ദുര്‍വിനിയോഗവും കെടുകാര്യസ്ഥതയും ധൂര്‍ത്തും മുഖമുദ്രയാക്കിയ കെ എസ് ആര്‍ ടി സിയില്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ രക്ഷപെടുമോ എന്നു കാത്തിരുന്നു കാണാം. കോര്‍പ്പറേഷന്റെ കണക്കും കാര്യങ്ങളും സാധാരണക്കാരന്റെ യുക്തിക്ക് നിരക്കുന്നതല്ല. നിലവില്‍
കോര്‍പ്പറേഷനില്‍ ശക്തമായ സാമ്പത്തിക നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി സാമ്പത്തിക വിഭാഗത്തിന്റെ മേധാവിയായി ഏജീസ് ഓഫീസില്‍ നിന്നും അടുത്തിടെ വിരമിച്ച സീനിയര്‍ ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറല്‍ എം കെ ഐസക് കുട്ടിയെ നിയമിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കെ എസ് ആര്‍ ടി സി ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍ & ചീഫ് അക്കൌണ്ട്‌സ് ഓഫീസര്‍ തസ്തികയിലാണ് ഐസക് കുട്ടിയുടെ നിയമനം. ഒപ്പം ജനറല്‍ മാനേജരുടെ തസ്തികയില്‍ ഇപ്പോഴുള്ള ഒഴിവു നികത്താതെ ആ ചുമതലയും ഐസക് കുട്ടിയ്ക്ക് കൈമാറാനാണ് സര്‍ക്കാര്‍ ആലോചന. ഇതോടെ കോര്‍പറേഷന്റെ സാമ്പത്തിക നിയന്ത്രണത്തിനു പിന്നാലെ ഭരണ നിര്‍വ്വഹണവും ഇദ്ദേഹത്തിന്റെ ചുമതലയിലാകും.
എഫ് എ & സി എ ഓ തസ്തികയില്‍ ഇത്രയും മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നിയമനം ആദ്യമായാണ്. തിരുവനന്തപുരം അക്കൌണ്ടന്റ് ജനറല്‍ ഓഫീസിലെ സീനിയര്‍ ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറല്‍ പദവിയില്‍ നിന്നും ഒക്ടോബര്‍ 31 നാണ് ഐസക് കുട്ടി വിരമിച്ചത്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്ത വൈദക്ധ്യം ഇദ്ദേഹത്തിനുണ്ട് . ഗതാഗത വകുപ്പ് നേരിട്ട് താല്പര്യമെടുത്താണ് റിട്ടയേര്‍ഡ് ഐ എ & എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ ചുമതല ഏല്‍പ്പിക്കുന്നത്.കെ എസ് ആര്‍ ടി സിയുടെ സാമ്പത്തിക വിനിയോഗത്തില്‍ നിലവില്‍ കോടികളുടെ വ്യത്യാസങ്ങളാണുള്ളത്. പല സാമ്പത്തിക ഇടപാടുകളിലും വ്യക്തതയില്ല. കെ റ്റി ഡി എഫ് സിയുമായുള്ള വായ്പാ ഇടപാടില്‍ തന്നെ 400 കോടി രൂപയുടെ അന്തരമുള്ളതായാണ്
കോര്‍പറേഷനില്‍ മാനേജിംഗ് ഡയറക്ടര്‍ കഴിഞ്ഞാല്‍ രണ്ടാമനായി ശക്തനായ ഉദ്യോഗസ്ഥനെ നിയമിക്കുക വഴി സ്ഥാപനത്തിലെ നാഥനില്ലാത്ത അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഒപ്പം സുതാര്യതയും കെടുകാര്യസ്ഥതയും പതിവായ കോര്‍പറേഷനെ ശക്തമായ സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനും ഐസക് കുട്ടിയുടെ നിയമനം കൊണ്ട് സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. നിലവില്‍ സര്‍ക്കാര്‍ സഹായം ഒന്നുകൊണ്ടു മാത്രമാണ് കോര്‍പ്പറേഷന്‍ മുന്നോട്ടു പോകുന്നത് . ഈ മാസവും ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവധിക്കുകയാണ് . ഇവ്വിധം കോര്‍പ്പറേഷന്‍ ഒരു വെള്ളാനയായി മാറാതെ സ്വയം പര്യാപ്തതയില്‍ എത്തുക എന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍ . മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണുള്ളത്. മുങ്ങുന്ന കപ്പലായ കോര്‍പ്പറേഷനെ ഇദ്ദേഹം ഒരുകരപറ്റിക്കുമെന്ന് ആശ്വസിക്കാം.
https://www.facebook.com/Malayalivartha


























