അവസാനം കോടിയേരിയുമെത്തി... സമരം വിദ്യാര്‍ത്ഥി പ്രശ്‌നമാണെന്നും അതിനെ രാഷ്ട്രീയ പ്രശ്‌നമാക്കരുതെന്നും അഭ്യര്‍ത്ഥന

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ലോ അക്കാദമിയിലെ സമരപന്തലിലെത്തി. ലോ അക്കാദമി സമരം ക്യാമ്പസ് സമരമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ വിദ്യാര്‍ത്ഥികളുടെ സമരപന്തലിലേക്ക് എത്തിയത്.
വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ നല്‍കാതെ വിട്ടുനിന്നതും ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരോടുള്ള മൃദുസമീപനവും സിപിഐഎമ്മിനെതിരെ വ്യാപക വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. വിദ്യാര്‍ത്ഥി സമരത്തില്‍ ഇടപെടാത്ത പിണറായി സര്‍ക്കാരിനെതിരെ പ്രതിപക്ഷവും വിമര്‍ശനമുന്നയിച്ചിരുന്നു.
സമരം വിദ്യാര്‍ത്ഥി പ്രശ്‌നമാണെന്നും അതിനെ രാഷ്ട്രീയ പ്രശ്‌നമാക്കരുടെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. അക്കാദമിയുടെ ഭൂമി പ്രശ്‌നം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നമല്ല. സമരം ഒത്തുതീര്‍പ്പാക്കണമെന്നും കോടിയേരി പറഞ്ഞു.
സിപിഐഎം മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ ആദ്യ ഘട്ടത്തില്‍ തന്നെ സമരപന്തലിലേക്കെത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോ അക്കാദമി അനധികൃതമായി കയ്യില്‍ വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട വിഎസ് സമരത്തിലിടപെടാത്ത സര്‍ക്കാര്‍ നിലപാടിനേയും വിമര്‍ശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























