5 വര്‍ഷത്തേക്ക് ലക്ഷ്മീ നായരെ ഡീബാര്‍ ചെയ്യും....ലോ അക്കാദമി : സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സര്‍വകലാശാല

ലോ അക്കാദമി വിഷയത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടുന്നു. കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ചാന്‍സലറുടെ നിര്‍ദ്ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചാന്‍സലറുടെ നടപടി.
പരാതി ഗവര്‍ണര്‍ തുടര്‍ നടപടികള്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഡോ. ലക്ഷ്മി നായരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കേരള സര്‍വകലാശാല ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ മാറി നിന്ന് അന്വേഷണം നേരിടണമെന്നും സര്‍വകലാശാല സിന്‍ഡിക്കറ്റ് ആവശ്യപ്പെട്ടു. സിന്‍ഡിക്കറ്റ് അംഗീകരിച്ച പ്രമേയമാണ് സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചത്. പ്രിന്‍സിപ്പിള്‍ മാറണമെന്ന് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എം ഫോര്‍മുല. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അവധിയെടുപ്പിച്ച് പ്രശ്‌നം പരിഹരിക്കാനാണ് സി.പി.എം ശ്രമം. പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്നതാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യമെന്നതിനാല്‍ അവരെ മാറ്റിനിര്‍ത്തി പ്രശ്‌നപരിഹാരമാണ് സി.പി.എം ഉദ്ദേശിക്കുന്നത്. എന്നാല്‍ അക്കാദമി കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ സി.പി.എമ്മിന് താല്‍പര്യമില്ല. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം അവര്‍ പരിഹരിക്കുമെന്നും ഭൂമി പ്രശ്‌നം വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നില്ലെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്.
അതേസമയം, പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ രാജിക്കാര്യത്തില്‍ സിന്‍ഡിക്കേറ്റില്‍ രൂക്ഷമായ തര്‍ക്കമാണ് നടക്കുന്നത്. രാജിതീരുമാനം സര്‍ക്കാരിനും മാനേജ്‌മെന്റിനും വിടണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ലക്ഷ്മി നായര്‍ മാറിനില്‍ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിര്‍ദേശം. പരീക്ഷാചുമതലകളില്‍ നിന്ന് മാത്രം മാറ്റിനിര്‍ത്തിയാല്‍മതിയെന്നാണ് സി.പി.എമ്മിന്റെ നിലപാട്. അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യത്തിലാണ് യു.ഡി.എഫും സി.പി.ഐയും. അക്കാദമിയുടെ അഫിലിയേഷന്‍ സംബന്ധിച്ചും തര്‍ക്കത്തില്‍ പരിഹാരമായില്ല. ഇതേതുടര്‍ന്ന് സിന്‍ഡിക്കേറ്റ് യോഗം നിര്‍ത്തിവച്ചു.
https://www.facebook.com/Malayalivartha


























