തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ വെട്ടിയവീഴ്ത്തിയ അമല്‍ പൊലീസിന് മൊഴി നൽകി

ഉദയംപേരൂരില്‍ അമ്പിളി എന്ന കോളജ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ വെട്ടിയ സംഭവത്തില്‍ തെളിവെടുപ്പുമായി സഹകരിച്ച് പ്രതി അമല്‍. താന്‍ വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ മറ്റൊരു യുവാവുമായി ചേര്‍ന്ന് അമ്പിളി സെല്‍ഫിയെടുക്കുന്നത് കണ്ടതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചതെന്ന് അമല്‍ മൊഴി നല്‍കി.
കോളജില്‍ മറ്റൊരു വിദ്യാര്‍ത്ഥിയുമായി അമ്പിളിയ്ക്ക് പ്രണയം ഉണ്ടായിരുന്നു. പലപ്പോഴും അവള്‍ ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നത് താന്‍ കാണാറുണ്ട്. ഇതോടെ തന്നെ ഒഴിവാക്കി അവള്‍ സുഖമായി ജീവിക്കേണ്ട നിലപാടില്‍ താന്‍ എത്തുകയായിരുന്നു. പത്തുവര്‍ഷമായി പരസ്പരം വ്യക്തമായി അറിയുന്ന അമ്പിളി നിസാര വിഷയത്തിന്റെ പേരിലാണ് തന്നോട് തെറ്റിപ്പിരിഞ്ഞത്.
ഇതിനിടെ തനിക്കെതിരെ പരാതി കൂടി നല്‍കിയതോടെ വിദ്വേഷം ഇരട്ടിച്ചു. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അമലിന്റെ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ല. വീടിനു മുന്നിലൂടെ കൊണ്ടുപോകുമ്പോള്‍ അമലിന്റെ അമ്മയും അച്ഛനും അവിടെ നില്‍പ്പുണ്ടായിരുന്നു. അമലിനെ കണ്ടതോടെ അമ്മ ഉച്ചത്തില്‍ കരഞ്ഞു. എന്നാല്‍, ഇതു കേട്ടതായി പോലും നടിക്കാതെ അമല്‍ വേഗത്തില്‍ നടന്നു നീങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha

























