ആലപ്പുഴയിലെ കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു

കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു(24)വാണ് കൊല്ലപ്പെട്ടത്.ഉച്ചക്ക് 12ഓടെ കരുവാറ്റയില്‍ ഒരുസംഘം ക്വട്ടേഷന്‍ ഗുണ്ടകള്‍ ജിഷ്ണുവിനെ വെട്ടുകയായിരുന്നു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം സ്ഥലം വിട്ടശേഷം ജിഷ്ണുവിനെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാറ്റ വിഷ്ണുഭവനത്തില്‍ ഗോപാലകൃഷ്ണന്റെ മകനാണ്.
https://www.facebook.com/Malayalivartha
























