ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ഹര്‍ജി വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും.
സിബിഐയ്ക്കു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരായേക്കും. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ നിലയങ്ങളുടെ അറ്റകുറ്റപ്പണിയുടെ കരാര്‍ എസ്എന്‍സി ലാവ്‌ലിനു നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് സിബിഐയുടെ കേസ്. എന്നാല്‍ 2013 നവംബര്‍ അഞ്ചിന് ഈ കേസില്‍ പിണറായിയടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സിബിഐ റിവിഷന്‍ ഹര്‍ജി.
ഇതില്‍ സിബിഐയും പ്രതിഭാഗവും ഒത്തുകളിച്ച് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും റിവിഷന്‍ ഹര്‍ജി വേഗം പരിഗണിച്ച് തീര്‍പ്പാക്കണമെന്നുമാണ് അജയന്റെ ഹര്‍ജിയിലെ ആവശ്യം.
https://www.facebook.com/Malayalivartha

























