ഗുണ്ടാപ്പട്ടിക കുറ്റമറ്റതാക്കാനായി സമഗ്ര വിവരശേഖരണ പദ്ധതി വരുന്നു, അന്വേഷണത്തില്‍ പ്രണയം മുതല്‍ രാഷ്ട്രീയബന്ധം വരെ

ഗുണ്ടാപ്പട്ടിക കുറ്റമറ്റതാക്കാനായി സമഗ്രമായ വിവരശേഖരണത്തിനു പദ്ധതി ഒരുക്കുന്നു . ഗുണ്ടകളുടെ പേരില്‍ തുടങ്ങി ഉറ്റ സുഹൃത്തിന്റെ പൂര്‍ണവിവരങ്ങള്‍ വരെയുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഓരോ പോലീസ് ജില്ലയ്ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സാമൂഹികവിരുദ്ധരുടെ പട്ടിക തയ്യാറാക്കുന്നതിനായി പ്രത്യേക ചോദ്യാവലികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഗുണ്ടകളെക്കുറിച്ചുള്ള വ്യക്തിപരമായ 41 കാര്യങ്ങളാണു ചോദ്യാവലിയിലുള്ളത്.
ഓരോ സ്‌റ്റേഷനിലും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പൂര്‍ണവിവരങ്ങളും നല്‍കണം. ഗുണ്ടകളുടെ വ്യക്തിപരമായ വിവരങ്ങള്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം എന്നിവ വ്യക്തമാക്കാനും നിര്‍ദേശമുണ്ട്.ഗുണ്ടകളുടെ പേര്, ഫോട്ടോ, വിരലടയാളം, അപരനാമം, വയസ്, ജനനത്തീയതി, സ്ഥിരം മേല്‍വിലാസം, താല്‍ക്കാലിക മേല്‍വിലാസം, തിരിച്ചറിയല്‍ അടയാളം, രക്ത ഗ്രൂപ്പ്, കാലടി അടയാളം, കൈയക്ഷരം, ഒപ്പ്, ജയിലില്‍ കിടന്നിട്ടുള്ളവരാണെങ്കില്‍ അക്കാലയളവിലെ പെരുമാറ്റത്തെക്കുറിച്ചുള്ള സര്‍ട്ടിഫിക്കറ്റ്, രോഗങ്ങള്‍, ശരീര ഘടന, മദ്യം മയക്കുമരുന്ന് പുകയില ഉപയോഗം, ജനനസ്ഥലം, മതവും ജാതിയും, വിദ്യഭ്യാസയോഗ്യത, പഠിച്ച സ്ഥാപനങ്ങള്‍, ജോലി തുടങ്ങിയവയാണ് 'വ്യക്തിപരമായ വിവരങ്ങള്‍' എന്ന നിലയില്‍ ശേഖരിക്കേണ്ടത്.
കൈവശമുള്ള മൊബൈല്‍ നമ്പര്‍, ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍, സിംകാര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍, ലാന്‍ഡ് ഫോണ്‍ നമ്പര്‍ എന്നിവ വിശദമായി അന്വേഷിക്കണം. സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളെക്കുറിച്ചും ഇമെയില്‍ വിലാസത്തെക്കുറിച്ചും അന്വേഷിക്കണം. ആധാര്‍ കാര്‍ഡ് നമ്പര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയും അന്വേഷിച്ചറിയണം.
ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍ പതിവായി ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചും ഡ്രൈവിങ് ലൈസന്‍സിനെ കുറിച്ചും വിവരം ശേഖരിക്കണം. സ്വത്തുവിവരം, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭാര്യയും കുട്ടികളും എന്നിങ്ങനെയുള്ള വിവരം വേണം. വിവാഹേതര ബന്ധമുണ്ടോ, കൂട്ടാളികള്‍ ആരൊക്കെ എന്നീ കാര്യങ്ങളും അന്വേഷിക്കണം.
പോലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു 30 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രത്യേകമായി നല്‍കണം. െ്രെകംകേസുകള്‍, പരാതി, സഹകുറ്റവാളി, പരാതിക്കാരനെക്കുറിച്ചും ഇരയെക്കുറിച്ചുമുള്ള വിവരങ്ങള്‍, ജാമ്യം സംബന്ധിച്ചുള്ള വിവരങ്ങള്‍, അഭിഭാഷകന്‍, തീര്‍പ്പാക്കാനുള്ള കേസുകള്‍, സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍, വാറന്റുകളെക്കറിച്ചുള്ള വിവരങ്ങള്‍, അവസാനം അറസ്റ്റ് ചെയ്തതെന്ന്, കുറ്റമെന്ത്, ഏതു ജയിലില്‍ എന്നിവയ്ക്കു പുറമേ, മതരാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം, തീവ്രവാദപ്രവര്‍നത്തിലെ പങ്ക്, സാമ്പത്തിക സ്ഥിതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മാര്‍ച്ചിനു മുമ്പ് സംസ്ഥാന െ്രെകം റെക്കോഡ്‌സ് ബ്യൂറോയിലേക്കു നല്‍കാനാണു കര്‍ശന നിര്‍ദേശം.
https://www.facebook.com/Malayalivartha

























