Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം

12 FEBRUARY 2026 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ ശ്രീലേഖ പണിതുടങ്ങി... നിയമ സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ നീക്കത്തിൽ ബിജെപി

സർക്കാരിന്റെ ഇച്ഛാശക്തിയുടെയും കൃത്യമായ ആസൂത്രണത്തിന്റെയും ഫലമായാണ് നിശ്ചിത സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി; ചാലയുടെ വികസനത്തിൽ നിർണ്ണായകമായ പുതിയ വെയർഹൗസ് സമുച്ചയം നാടിന് സമർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന ആക്രമണങ്ങള്‍ കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിച്ചു; വോട്ട്ബാങ്ക് നോക്കിയാണ് ഒരോ വിഷയത്തിലും ഇടതു-വലതു മുന്നണികള്‍ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

ലോകത്തെ വിഭവങ്ങളെ കൈപ്പിടിയില്ലാക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്‌ തങ്ങള്‍ക്ക്‌ വഴങ്ങാത്ത രാജ്യങ്ങളെ തകര്‍ക്കുന്ന നയം സ്വീകരിക്കുന്നത്‌; ഗാസയിലും ഉക്രൈനിലും ചോരപ്പുഴ ഒഴുക്കുന്നതിന്‌ കാരണമായി തീര്‍ന്നത്‌ അമേരിക്കയുടെ ഈ നയം തന്നെയാണ്‌; ആക്രമണത്തിൽ പ്രതികരിച്ച് സി.പി.ഐ (എം)

ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതോടെ നിന്ന് വിയർക്കുകയാണ് പിണറായി സർക്കാർ. അതായത് തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു.. ഇനി മുക്കിയ പണത്തിന്റെ കണക്ക് നിരത്തിയില്ലാ എങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടിയാകും. ആകെ നിന്ന് വിയർക്കുകയാണ് സിപിഎം. കരാറുകള്‍ നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണെന്നാണ് കോടതി നിരീക്ഷണം. ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്.

150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ലെന്നും ബോര്‍ഡില്‍ നിന്നും എടുത്ത രണ്ടുകോടി തിരിച്ചടച്ചില്ലെന്നും കോടതി. ഗുരുതര സാമ്പത്തിക അച്ചടക്കമില്ലായ്മയെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി.ജിഎസ്ടി ഇനത്തിലും പ്രശ്നങ്ങളുണ്ട്. ഇൻപുട്ട് ക്രെഡിറ്റായി ബോർഡിന് അർഹതയുള്ളത് 1.07 കോടിയ്ക്കാണ്. റിട്ടേണിൽ കാണിച്ചിരിക്കുന്നത് 45.76 ലക്ഷം മാത്രമാണ്. 61 ലക്ഷത്തോളം രൂപ ബോർഡിന്റെ ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

2.80 ലക്ഷത്തിന്റെ കേബിളിങ് വർക്കുകൾ ബില്ലിലുണ്ട്. എന്നാൽ അത് നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേ സമയം ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിലെ പൊരുത്തക്കേടുകൾ വിവാദമായതോടെ സംഗമത്തിനായി സർക്കാർ പശ്ചാത്തല സൗകര്യങ്ങൾ മാത്രമാണ് ഒരുക്കിയതെന്നും സാമ്പത്തിക ഇടപാടുകളുടെ പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണെന്നും മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. നാല് കോടി രൂപ സ്പോൺസർഷിപ്പായി ലഭിച്ചുവെന്ന് അറിയാമെന്നും ബാക്കി കണക്കുകൾ ബോർഡ് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ ദേവസ്വം ബോർഡ് അടിയന്തരമായി മറുപടി നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. സംഗമത്തിന്റെ പേരിൽ സ്വർണ്ണക്കൊള്ള പുറത്തുകൊണ്ടുവരാൻ സാധിച്ചുവെന്നും ഇതിനെതിരെ ഗൂഢാലോചന നടത്തിയത് യു.ഡി.എഫ് ആണെന്നും മന്ത്രി വാസവൻ ആരോപിച്ചു.

ആഗോള അയ്യപ്പ സംഗമത്തിനായി ആകെ ഏഴ് കോടിയോളം രൂപ ചെലവായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. സ്പോൺസർഷിപ്പിലൂടെ ലഭിച്ച നാല് കോടി രൂപ കഴിച്ചുള്ള ബാക്കി തുക എങ്ങനെ കണ്ടെത്തുമെന്നത് ബോർഡിന് മുന്നിൽ പ്രതിസന്ധിയായി തുടരുകയാണ്. “കണക്കുകൾ സെറ്റിൽ ചെയ്യാനുണ്ട്, കൂടുതൽ സ്പോൺസർഷിപ്പ് കണ്ടെത്താൻ ശ്രമിക്കും.

ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗത്തിൽ ചെലവുകൾ പുനഃപരിശോധിക്കും,” അദ്ദേഹം പറഞ്ഞു. അതിനിടെ, അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗം പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിധിയിലേക്ക് നീങ്ങുന്നതായാണ് സൂചന. മുൻ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കാലത്ത് നടന്ന സംഗമത്തെക്കുറിച്ച് എസ്.ഐ.ടി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളുണ്ട്. സംഗമം നടത്താനുള്ള തീരുമാനം ബോർഡ് യോഗത്തിന്റെ മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (16 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (28 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (38 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (47 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (55 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends