Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

12 FEBRUARY 2026 04:56 PM IST
മലയാളി വാര്‍ത്ത

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാക്കിയാണ് പണിമുടക്ക് തുടരുന്നത്. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മിക്കയിടത്തും സര്‍വീസുകൾ മുടങ്ങി. സ്വകാര്യബസുകളും നിരത്തിലിറങ്ങിയില്ല. ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസമില്ലെന്നും കഴിയുന്നതും പണിമുടക്കിനോടു സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ദേശീയ പണിമുടക്ക് കോഴിക്കോട് ജില്ലയിൽ പൂർണം. കടമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്.

 

സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നില്ല.ഫുഡ് ഡെലിവറി ആപ്പുകൾ ലൈവ് ആണെങ്കിലും ഭക്ഷണവും മറ്റും നൽകാനായി സജീവമായ ഭക്ഷണശാലകളുടെ എണ്ണം ഇവയിൽ കുറവാണ്. പലചരക്കു സാധനങ്ങളുടെ ഓൺലൈൻ വിതരണത്തെയും സർവീസ് തൊഴിലാളികളുടെ അഭാവം ബാധിച്ചിട്ടുണ്ട്.വയനാട് ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി. വയനാട് കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി.

 

'കൈ കാണിച്ചപ്പോൾ വണ്ടി നിർത്തിയില്ലേ? എന്തിനാണ് തെറി പറയുന്നതെന്ന്' ഡ്രൈവർ ചോദിച്ചപ്പോൾ 'ഇവനെ എന്തായാലും വിടാൻ പറ്റില്ല, രാത്രി 12 ആയിട്ടു പോയാൽ മതി' എന്നാണ് സമരാനുകൂലികൾ പറഞ്ഞത്. ഐഎൻടിയുസി പ്രവർത്തകരാണ് ഇവിടെ വാഹനം തടഞ്ഞത്. സ്ഥലത്തു പൊലീസ് എത്തിയെങ്കിലും പ്രവർത്തകർ അയയാൻ തയാറായില്ല. ദേശീയ പണിമുടക്ക് കണ്ണൂരിൽ ഹർത്താലിന് സമാനം. നാമമാത്രമായി സ്വകാര്യ വാഹനങ്ങൾ മാത്രമാണ് റോഡിലിറങ്ങിയത്. കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല.

റെയിൽവേ സ്റ്റേഷനിലും ചുരുക്കം യാത്രക്കാർ മാത്രമാണ് എത്തിയത്. എന്നാൽ ജില്ലയിൽ എവിടെയും വാഹനങ്ങൾ തടയുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓട്ടോ, ടാക്സി വാഹനങ്ങൾ ഒന്നും ഓടുന്നില്ല. ഏതാനും മെഡിക്കൽ ഷോപ്പുകൾ ഒഴിച്ചാൽ നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്.കേരളത്തിൽ ദേശീയ പണിമുടക്ക് ജനജീവിതം സ്തംഭിപ്പിക്കുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണ നിലയിലാണ് കാഴ്ചകൾ. രാജ്യതലസ്ഥാനായ ഡൽഹിയിലും ജനജീവിതം സാധാരണമാണ്. റിക്ഷാ തൊഴിലാളികൾ അടക്കം പതിവുപോലെ തൊഴിലെടുക്കാനെത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (9 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends