നടിയെ ആക്രമിച്ച കേസ്: ഒരാള്‍ കൂടി പിടിയില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി വിജീഷിന്റെ സുഹൃത്ത് ചാര്‍ലിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ചതിന് ശേഷം കേസിലെ പ്രധാനപ്രതികളായ സുനില്‍ കുമാറും വിജീഷും ഒളിവില്‍ താമസിച്ചത് ചാര്‍ലിയുടെ മുറിയിലായിരുന്നു.
പ്രതികള്‍ തനോടൊപ്പം ഉണ്ടായിരുന്നത് രണ്ടു ദിവസമാണെന്നും എന്നാല്‍ നടിയെ ആക്രമിച്ചത് ഇവരാണെന്ന് അറിയില്ലായിരുന്നെന്നും ചാര്‍ലി അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരു മാധ്യമത്തോട് പറഞ്ഞു. ഒരു കാര്യം പറയാനുണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നെങ്കിലും അതിന്മുന്‍പേ അവര്‍ രക്ഷപ്പെട്ടിരുന്നു. തന്റെ സുഹൃത്തിന്റെ ബൈക്ക് മോഷ്ടിച്ചാണ് പ്രതികള്‍ കടന്ന് കളഞ്ഞതെന്നും ചാര്‍ലി പറഞ്ഞു.
https://www.facebook.com/Malayalivartha
























