നടിയെ ആക്രമിച്ചതിനുശേഷം മുഖ്യപ്രതിയായ പള്‍സര്‍ സുനി കൊച്ചിയില്‍നിന്നു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയെന്ന് പോലീസ് റിപ്പോര്‍ട്ട്

യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനുശേഷം മുഖ്യപ്രതിയായ പള്‍സര്‍ സുനി കൊച്ചിയില്‍നിന്നു പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ആലപ്പുഴയിലെ ഒളിയിടത്തുനിന്നു കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കളമശേരിയിലെ കടയില്‍നിന്നാണു ഫോണ്‍ വാങ്ങിയത്. അഭിഭാഷകനെ കാണാന്‍ കൂടി കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഫോണ്‍ വാങ്ങല്‍. ഇതു ശരിവയ്ക്കുന്ന കടയുടമയുടെ മൊഴി പൊലീസിനു ലഭിച്ചു.
ആക്രമണത്തിനു ശേഷം 17നു രാത്രി ആലപ്പുഴയ്ക്കാണു സംഘം കടന്നത്. കായംകുളത്തും പരിസരത്തും കറങ്ങിയശേഷം 19നു രാവിലെയാണു സുനില്‍കുമാര്‍, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ കൊച്ചിയിലെത്തിയത്.
അഭിഭാഷകനെ കണ്ടു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം നടത്തുകയും സുരക്ഷിതമായ ഒളിയിടം സംഘടിപ്പിക്കുകയുമായിരുന്നു ഉദ്ദേശ്യം. അഭിഭാഷകനെ കണ്ട സുനില്‍കുമാര്‍ ഒരു മൊബൈല്‍ ഫോണ്‍ കൈമാറി. ഇതിനുശേഷമാണു കളമശേരിയിലെ കടയില്‍ കയറി ഫോണ്‍ വാങ്ങിയത്. 2000 രൂപയില്‍ താഴെ വിലവരുന്നതാണു ഫോണ്‍. പ്രത്യേകിച്ച് ഏതെങ്കിലും മോഡല്‍ തിരക്കിയല്ല വന്നതെന്നും ധൃതിയില്‍ ഒരു ഫോണ്‍ എടുത്ത് പണം നല്‍കി പോകുകയായിരുന്നുവെന്നുമാണു കടയുടമ മൊഴി നല്‍കിയത്. ഈ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കടയുടമ വഴി പൊലീസിനു ലഭിച്ചിരുന്നു.
എന്നാല്‍, പൊലീസിന്റെ നിരീക്ഷണത്തിലുള്ള ആരെയും ഈ ഫോണ്‍ ഉപയോഗിച്ചു സുനില്‍കുമാര്‍ വിളിക്കാതിരുന്നതിനാല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരേസമയം പത്തിലേറെ സിം കാര്‍ഡുകള്‍ കൈവശം വയ്ക്കുന്ന ശീലമുള്ള സുനില്‍കുമാര്‍ ഏതു സിം ആണ് ഈ ഫോണില്‍ ഉപയോഗിച്ചതെന്നും ആ ഘട്ടത്തില്‍ പൊലീസിനു വ്യക്തതയില്ലായിരുന്നു.
https://www.facebook.com/Malayalivartha
























