എല്ലാവര്‍ക്കും പെന്‍ഷന്‍: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കും, രണ്ട് പെന്‍ഷന്‍ വാങ്ങുന്നത് നിയന്ത്രിക്കുമെന്ന് ധനമന്ത്രി

ക്ഷേമപരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പിണറായി സര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു.
ആദായ നികുതി അടയ്ക്കാത്തതും മറ്റ് വരുമാനമോ പെന്‍ഷനുകളോ ഇല്ലാത്ത 60 വയസുകഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ നല്‍കുമെന്ന് ധനമന്ത്രി.
ക്ഷേമ പെന്‍ഷനുകള്‍ 1100 രൂപയാക്കും
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കും. രണ്ട് പെന്‍ഷന്‍ വാങ്ങുന്നത് നിയന്ത്രിക്കും.
അഗതി രഹിത സംസ്ഥാനം
കേരളം അഗതി രഹിത സംസ്ഥാനമാക്കും. അഗതി കുടുംബങ്ങള്‍ക്ക് സഹായം നല്‍കും
റേഷന്‍ സബ്‌സിഡി 900 കോടി
റേഷന്‍ സംബ്‌സിഡിയായി 900 കോടി രൂപ നീക്കിവെച്ചു
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 10 കോടി
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു.
ബഡ്‌സ് സ്‌കൂളുകള്‍ നവീകരിക്കും
ഭിന്ന ശേഷിക്കാര്‍ക്കായുള്ള ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും. പുതിയ 250 പഞ്ചായത്തുകളില്‍ കൂടി ബഡ്‌സ് സ്‌കൂളുകള്‍ അനുവദിക്കും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കുടുംബശ്രീ വഴി നല്‍കുംഞലമറ ങീൃല...
ഓട്ടിസം പാര്‍ക്ക്
ഓട്ടിസം രോഗ ബാധിതരായ കുട്ടികള്‍ക്കുള്ള ചികിത്സാ, വിദ്യാഭ്യാസ പദ്ധതികള്‍ക്കായി ഓട്ടിസം പാര്‍ക്ക് സ്ഥാപിക്കും.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി 250 കോടി
ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനായി 250 കോടി രൂപ അനുവദിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്ന ശേഷി സൗഹൃദമാക്കി മാറ്റും
അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടം
സംസ്ഥാനത്തെ എല്ലാ അംഗണവാടികള്‍ക്കും സ്വന്തം കെട്ടിടം നിര്‍മ്മിക്കും. ഇതിന്റെ ചുമതല ജില്ലാ കളക്ടര്‍മാക്ക് നല്‍കും. അങ്കണവാടി ടീച്ചര്‍മാരുടെ ഓണറേറിയത്തിനായി 359 കോടി അനുവദിക്കും
https://www.facebook.com/Malayalivartha























