ആരോഗ്യരംഗത്ത് ജനകീയപദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്

ആരോഗ്യരംഗത്ത് ജനകീയപദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. രോഗികള്‍ക്ക് സൗജന്യമരുന്ന്, 1350 ഡോക്ടര്‍മാരെ നിയമിക്കും. രോഗികളുടെ ചികിത്സാ സഹായത്തിന് ആയിരം കോടിരൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍.
മാറാരോഗികള്‍ക്ക് പാലിയേറ്റീവ് കെയറിലൂടെ ചികിത്സ ലഭ്യമാക്കും. ഏറ്റവും മികച്ച പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുരസ്‌കാരം. ജില്ലാതാലൂക്ക് ആശുപത്രികളുടെ വികസനത്തിന് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി വകയിരുത്തി. കോഴിക്കോട് ബീച്ച് ആശുപത്രി, മഞ്ചേരി, ആലപ്പുഴ ,നീണ്ടകര തുറവൂര്‍ ബാലുശ്ശേരി, എന്നിവിടങ്ങളിലെ സര്‍ക്കാര്‍; താലൂക്ക് ആശുപത്രികളുടെ വികസനത്തിന് മുന്‍ഗണന.
രോഗികളുടെ ചികിത്സാ സഹായത്തിന് ആയിരം കോടി. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മികച്ച ചികിത്സാസൗകര്യം ഒരുക്കുന്നതിന് ആര്‍ദ്രം പദ്ധതിക്ക് തുക വകയിരുത്തി. പ്രമേഹം, ഷുഗര്‍ കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്ക് സൗജന്യമായി മരുന്ന് നല്‍കും. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ആകെ വിലയുടെ പത്ത് ശതമാനത്തിന് മരുന്നുകള്‍ വില്‍ക്കും.
അവശരായ മന്ത് രോഗികള്‍ക്ക് പ്രത്യേക സാമ്പത്തികസഹായം. 1350 ഡോക്ടര്‍മാരും 1110 സ്റ്റാഫ് നഴ്‌സും അടക്കം 5250 പേരെ നിയമിക്കും. ഇതില്‍ മൂന്നിലൊന്ന് നിയമനവും 201718 സാമ്പത്തികവര്‍ഷത്തില്‍ തന്നെ നടത്തും.
https://www.facebook.com/Malayalivartha























