ക്ലാസ് മുറികള്‍ ഹൈടെക്കാക്കും: 2500 അധ്യാപക തസ്തികകള്‍

വിദ്യാഭ്യാസ മേഖലയില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളെ നവീകരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ ആവിഷ്‌കരിച്ച് നടപ്പാക്കും. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അടുത്ത സാമ്ബത്തിക വര്‍ഷം 500 കോടി രൂപ നീക്കിവെക്കും. 1000 സ്‌കൂളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. പരമാവധി ഒരു സ്‌കൂളിന് മൂന്നു കോടി രൂപയായിരിക്കും അനുവദിക്കുക. 2017- 2018 ല്‍ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കും. സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം 10 ശതമാനം വര്‍ധിപ്പിക്കും.
ഒരോ മണ്ഡലത്തിലെ ഒരു സ്‌കൂള്‍ മോഡല്‍ സ്‌കൂളാക്കുന്ന പദ്ധതി തുടരും. 200 വര്‍ഷം പഴക്കമുള്ള മൂന്നു എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പടെ ഏഴ് പൈതൃക സ്‌കൂളുകള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും. പ്രൈമറി, അപ്പര്‍െ്രെപമറി സ്‌കൂളുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അടുത്ത സാമ്ബത്തിക വര്‍ഷം 216 കോടി നീക്കിവെക്കും. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പിടിഐയും സര്‍ക്കാരും തുല്യമായി തുക പങ്കിട്ട് നടപ്പാക്കുന്ന പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സര്‍ക്കാര്‍ പരമാവധി ഒരു കോടി രൂപ നല്‍കും. ഇതിനായി 50 കോടി നീക്കിവെക്കും. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ സമര്‍പ്പിക്കുന്ന മാസ്റ്റര്‍ പ്ലാന്‍ വിദഗ്ധ സമിതി പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുക.
ഹയര്‍സെക്കന്‍ഡറി മേഖലയിലെ അരാജകത്വം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. 2013 മുതല്‍ 2016 വരെ മൂന്നു വര്‍ഷങ്ങളിലായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും അധിക ബാച്ചുകളിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 2500 അധ്യാപക തസ്തികകള്‍ സൃഷ് ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























