ബാര്‍ ഉടമകളെ രക്ഷിക്കാനുള്ള സിപിഎം നീക്കം വീണ്ടും വിവാദത്തില്‍;ടൂറിസം മേഖലയില്‍ വരുമാനനഷ്ടമെന്ന കണക്കും പൊളിയുന്നു

മദ്യനിരോധനം കാരണം വിനോദസഞ്ചാരമേഖല പ്രതിസന്ധിയിലാണെന്നു സര്‍ക്കാരും ധനമന്ത്രിയും ആവര്‍ത്തിക്കുമ്പോഴും കഴിഞ്ഞവര്‍ഷം കേരളത്തിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഈ മേഖലയില്‍നിന്നുള്ള വരുമാനവും വന്‍തോതില്‍ വര്‍ധിച്ചതായി വിനോദസഞ്ചാരവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 2015-നെക്കാള്‍ 6.23 ശതമാനവും വരുമാനത്തില്‍ 11.51 ശതമാനവും വര്‍ധനയുണ്ടായെന്നു വെബ്‌സൈറ്റിലെ കണക്കുകള്‍ സമര്‍ഥിക്കുന്നു. ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിലും 5.67% വര്‍ധനയുണ്ടായി. ഇതില്‍നിന്നു മാത്രം 11.12 ശതമാനം വരുമാനവര്‍ധനയുണ്ടായി.
മദ്യലഭ്യതക്കുറവുമൂലം വിനോദസഞ്ചാരമേഖലയിലുണ്ടായ പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തികമേഖലയെ പ്രതികൂലമായി ബാധിച്ചെന്ന വിലയിരുത്തലാണ് ഇടതുമുന്നണിക്കും സര്‍ക്കാരിനുമുള്ളത്. അതുകൊണ്ടുതന്നെ മദ്യനയം തിരുത്തണമെന്നും വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അടഞ്ഞുകിടക്കുന്ന 35 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്കു വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കണമെന്നും സി.പി.എം. ആവശ്യപ്പെടുന്നു. ഇന്നവതരിപ്പിക്കുന്ന ബജറ്റില്‍ മദ്യനയംമാറ്റം പ്രതിഫലിക്കുമെന്നാണു സൂചന.
2015-ല്‍ 9,77,479 വിദേശസഞ്ചാരികളാണു കേരളത്തിലെത്തിയത്. കഴിഞ്ഞവര്‍ഷം ഇത് 10,38,419 പേരായി വര്‍ധിച്ചു. ഇക്കാലയളവില്‍ 29,658.56 കോടി രൂപയാണു പ്രത്യക്ഷമായും പരോക്ഷമായും വിനോദസഞ്ചാരമേഖലയില്‍നിന്നു സംസ്ഥാനത്തിനു ലഭിച്ചത്. 2015-ല്‍ ഇത് 26,689.63 കോടി രൂപയായിരുന്നു-7.25%. ആകെ വരുമാനത്തില്‍ 10,38,419 കോടി രൂപ വിദേശസഞ്ചാരികളില്‍നിന്നും 1,31,72,535 കോടി രൂപ ആഭ്യന്തരസഞ്ചാരികളില്‍നിന്നുമാണ്. ഫെബ്രുവരിയിലാണു കൂടുതല്‍ വിദേശസഞ്ചാരികളെത്തിയത്1,41,143 പേര്‍. ഏറ്റവും കുറവ് ജൂണില്‍-37,368 പേര്‍.
https://www.facebook.com/Malayalivartha























