ഇരുചക്ര വാഹനങ്ങള്‍ ഏപ്രില്‍ മുതല്‍ പകല്‍ സമയങ്ങളിലും ഇനി ലൈറ്റ് തെളിയിക്കേണ്ടി വരും

ഇരുചക്ര വാഹനങ്ങള്‍ പകല്‍ സമയങ്ങളിലും ഹെഡ് ലൈറ്റുകള്‍ തെളിയിക്കേണ്ടി വന്നേക്കും. 2017 ഏപ്രില്‍ ഒന്നു മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. വര്‍ധിച്ചു വരുന്ന ഇരു ചക്രവാഹനങ്ങളുടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ പകല്‍ സമയങ്ങളില്‍ വെളിച്ചം തെളിയിക്കുന്നതിലൂടെ സാധ്യമാകും എന്ന സര്‍ക്കാരിന്റെ കണ്ടെത്തലാണ് പുതിയ തീരുമാനം നടപ്പാക്കുന്നതിന് പിന്നില്‍.
അത് കൊണ്ട് തന്നെ ഇനി ഇറങ്ങാന്‍ പോകുന്ന ഇരു ചക്ര വാഹങ്ങളിലെല്ലാം പകല്‍ സമയങ്ങളില്‍ ലൈറ്റ് തെളിയുന്ന രീതിയിലുള്ള സംവിധാനം ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്. ഇതിന് മുന്നോടിയായി ഹോണ്ട കമ്പനി പകല്‍ ലൈറ്റ് തെളിയുന്ന ബൈക്ക് പുറത്തിറക്കാന്‍ പോകുകയാണ്. വാഹനത്തിന്റെ എഞ്ചിനില്‍ നിന്നും നേരിട്ടായിരിക്കും കണക്ഷന്‍. അതിനാല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സ്വിച്ച് വാഹനത്തില്‍ ഘടിപ്പിക്കില്ല. വെളിച്ചത്തിന്റെ തീവ്രത കുറക്കുന്ന സ്വിച്ചും ഇന്‍ഡിക്കേറ്റര്‍ സൗകര്യവും മാത്രമേ വാഹനത്തിലുണ്ടാവൂ.
അതേസമയം ഇത്തരത്തില്‍ വാഹനമിറക്കിയാല്‍ അത് വാങ്ങുന്ന ഉപഭോക്താക്കള്‍ കുടുങ്ങുമെന്നാണ് സംശയവും ഉയര്‍ന്നിട്ടുണ്ട്. പകല്‍സമയത്തും കത്തിക്കിടക്കുന്ന വാഹനമോടിക്കുമ്പോള്‍ ഇതറിയാത്ത മറ്റു വാഹാനക്കാരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നല്‍കേണ്ടി വരും. മാത്രവുമല്ല ലൈറ്റ് തെളിയിച്ചു വാഹനം ഓടിക്കുമ്പോള്‍ പോലീസ് ചെക്കിംഗ് ഉണ്ടെന്നുള്ള വാഹന ഡ്രൈവര്‍മാരുടെ രഹസ്യ സന്ദേശവും ഇനി മുതല്‍ പ്രാവര്‍ത്തികമാകില്ലെന്നാണ് മറ്റൊരു പ്രശ്‌നം.
https://www.facebook.com/Malayalivartha























