എല്ലാം ശരിയാക്കുന്നു: ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതിയായ റഷീദിന് സ്ഥാനക്കയറ്റം

എല്ലാം ശരിയാക്കുമെന്ന പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ മുതിര്‍ന്ന ലേഖകന്‍ ഉണ്ണിത്താനെ ക്വട്ടേഷന്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ച ഡി.വൈ.എസ്.പി അബ്ദുള്‍ റഷീദിന് എസ്.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എസ്.പിമാരുടെ പുതിയ സ്ഥാനക്കയറ്റ പട്ടികയിലാണ് റഷീദിന്റെ പേരുള്ളത്. സി.ബി.ഐയാണ് അദ്ദേഹത്തെ പ്രതിയാക്കിയത്.
25 ഡി.വൈ.എസ്.പിമാര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ അദ്യത്തെ പേരുകാരനാണ് എന്‍.അബ്ദുള്‍ റഷീദ്. പോലീസ് സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷര്‍ ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. ആഭ്യന്തര വകപ്പ് ആദ്യം തയാറാക്കിയ പട്ടികയില്‍ റഷീദ് ഉണ്ടായിരുന്നില്ല. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായി കഴിഞ്ഞു എന്ന പേരിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്.
പോലീസ് ഉദ്യോഗസ്ഥനെതിരെ വാര്‍ത്ത നല്‍കിയതിനാണ് ഉണ്ണിത്താനെ കൊല്ലാന്‍ ഉദ്യോഗസ്ഥര്‍ ക്വട്ടേഷന്‍ കൊടുത്തത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണിത്താന്‍ മരണത്തിന്റെ വക്കിലെത്തിയ ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. വാര്‍ത്ത എഴുതിയതിനു ഒരു പ്രമുഖ പത്രത്തിന്റെ ലേഖകന്‍ ആക്രമിക്കപ്പെടുന്ന അപൂര്‍വ സംഭവമായിരുന്നു ഉണ്ണിത്താന്‍ വധശ്രമം.
സംഭവമുണ്ടായപ്പോള്‍ ഏറ്റവും രൂക്ഷമായി പ്രതികരിച്ചവരാണ് സി.പി.എം നേതാക്കള്‍. അവര്‍ അധികാരത്തിലെത്തുമ്പോള്‍ ഇത്തരം കേസുകളില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്കാണ് തെറ്റിയത്. ഇടതു അനുഭാവം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് റഷീദ്. അദ്ദേഹത്തിന്റെ യുണിയനും ഇടതുവഴിയില്‍ ചിന്തിക്കുന്നവരാണ്.
പോലീസുകാര്‍ക്കിടയിലെ അഴിമതിക്ക് സര്‍ക്കാര്‍ മാറിയിട്ടും ഒരു കുറവും ഉണ്ടായിട്ടില്ല. സേനയിലെ 20% ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപക പരാതിയുണ്ട്. അഴിമതിയും മറ്റ് കുറ്റകൃത്യങ്ങളിലും പോലീസുകാര്‍ മുമ്പില്‍ തന്നെയാണ്. വിവിധ അന്വേഷണ കമ്മീഷനുകള്‍ ഇക്കാര്യം സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha























