ബജറ്റ് ചോര്‍ന്നു; സമൂഹമാധ്യമങ്ങളില്‍ ബജറ്റ് പ്രചരിച്ചു: നിയമസഭയില്‍ ബഹളം

കേരള സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് സോഷ്യല്‍ മീഡിയയിലൂടെ ചോര്‍ന്നു. ധനകാര്യസ്‌റ്റേറ്റ്‌മെന്റ് അടക്കം എല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തു വന്നു. റവന്യൂ വരുമാനം, ചെലവ് കണക്കുകള്‍ അടക്കം പുറത്തായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.
ധനമന്ത്രി സോഷ്യല്‍ മീഡിയയുടെ ആളാണെന്നും ചോര്‍ത്തിയത് ധനമന്ത്രിയുടെ ഓഫിസില്‍ നിന്ന് തന്നെയാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രേഖകള്‍ ചോര്‍ന്നതില്‍ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷത്തെ യുവ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിച്ചു. ബജറ്റ് രേഖകള്‍ ചോര്‍ന്നെങ്കില്‍ അത് പരിശോധിക്കാമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ബജറ്റിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ പുറത്തായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.
ബജറ്റ് വിവരങ്ങള്‍ പുറത്തായിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചു. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിവുള്ളൂവെന്ന് അന്വേഷിച്ച് ഇക്കാര്യത്തില്‍ പിന്നീട് വിശദീകരണം നല്‍കാമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ വിവരങ്ങളെല്ലാം ചോര്‍ത്തിയിരുന്നു.
കൈരളി ടിവിക്കായി തയ്യാറാക്കിയ പി.ഡി.എഫ് പേജുകളാണ് ചോര്‍ന്നത്. ഇന്നു വെളുപ്പിനു മുതല്‍ സോഷ്യല്‍ മീഡിയയിലും പ്രമുഖ പത്ര സ്ഥാപനങ്ങളിലും പ്രചരിച്ചിരുന്ന ബജറ്റിന്റെ പേജുകള്‍ ധനമന്ത്രിയുടെ ടീമില്‍ നിന്നു തന്നെയാണ് പുറത്തായത്.
ബജറ്റിന്റെ വിശുദ്ധി നഷ്ടപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്. സഭ ബഹളത്തില്‍ മുങ്ങി. പിന്നീട് പ്രതിക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌ക്കരിച്ചു. ബജറ്റ് സംബന്ധമായി നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തുവന്നു കൊണ്ടിരുന്നത്. ബജറ്റിലെ പല സ്‌കീമിനെ കുറിച്ചും ധനമന്ത്രി ചാനല്‍ ഇന്റര്‍വ്യൂകളിലും മറ്റ് വ്യവസായി സംഘടനകളുമായിുള്ള ചര്‍ച്ചകളിലും സൂചിപ്പിച്ചിരുന്നു എന്നതും ഗൗരവതരമാണ്.
കേരള ബജറ്റിന്റെ ചരിത്രത്തിലാദ്യമാണ് സമ്പൂര്‍ണ്ണ ബജറ്റ് ചോരുന്നത്. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അതേസമയം മീഡിയാ റൂമില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തായ ബജറ്റ് അവതരിപ്പിച്ചത് ഏറെ കൗതുകതരമാണ്. തോമസ് ഐസക് രാജി വയ്ക്കണം എന്നുള്ള ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് പ്രതിപക്ഷം.
https://www.facebook.com/Malayalivartha























