ബജറ്റ് ആന്റി ക്ലൈമാക്‌സ്; രാജി ആവശ്യവുമായി പ്രതിപക്ഷം

മുഖ്യമന്ത്രി നിയമസഭയില്‍ പതറുന്ന അപൂര്‍വകാഴ്ച. തോമസ് ഐസക് ആരോപണത്തെ തുടര്‍ന്ന് ക്ഷീണിതനാകുന്നു. പതറുന്നു. ബജറ്റിന്റെ പൂര്‍ണ്ണരൂപം പുറത്തായതോടെ ധനകാര്യ മന്ത്രി പ്രതിരോധത്തിലേയ്ക്ക്. അപ്രതീക്ഷിത ആരോപണം ബജറ്റവതരണത്തില്‍ ഇടിത്തീപോലെയാണ് വന്നു ഭവിച്ചത്. തുടര്‍ന്ന് ഭരണപക്ഷത്തുണ്ടായ ആശയക്കുഴപ്പം ഭരണകക്ഷികളെ വല്ലാതുലച്ചു. ഘടകകക്ഷികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപങ്ങള്‍ നടക്കുന്നതിനിടയില്‍ ധനമന്ത്രിക്കുണ്ടായ ഈ വീഴ്ച പ്രതിപക്ഷം ശരിക്കുമാഘോഷിച്ചു. മീഡിയ ചര്‍ച്ചകള്‍ വഴി മാറി. സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപം കൊണ്ടു നിറഞ്ഞു.
ധനമന്ത്രിയുടെ ടീമില്‍ നിന്ന് മീഡിയാ കോര്‍ഡിനേഷനു വേണ്ടി കൈരളി ടിവിയിലെത്തിച്ച ബജറ്റാണ് പുറത്തായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചോര്‍ന്നവയിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്...
ബജറ്റിന്റെ സ്വകാര്യതയും വിശ്വാസ്യതയും ഏറെ സൂക്ഷിക്കേണ്ടതാണ്. ധനമന്ത്രിയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള ചര്‍ച്ചകളും നീക്കങ്ങളും ധനമന്ത്രിയുടെ രാജി ആവശ്യത്തിലൂന്നിയുള്ളതാകുമെന്നുറപ്പ്. സിപിഎമ്മില്‍ തന്നെ ശത്രുക്കള്‍ ഏറെയുള്ള മന്ത്രിയാണ് തോമസ്‌ഐസക്. മുഖ്യമന്ത്രിയുമായി ധനമന്ത്രി ശീത സമരത്തിലാണെന്ന നിരവധി വാര്‍ത്തകളുണ്ടായിരുന്നു. കേരള ചരിത്രത്തിലാദ്യമായാണ് ബജറ്റ് ചോര്‍ച്ചയുടെ പേരില്‍ ധനകാര്യ മന്ത്രിയ്ക്കുമേല്‍ രാജി സമ്മര്‍ദ്ദമുണ്ടാകുന്നത്. ബജറ്റ് ചോര്‍ച്ച ഏറ്റവും ശക്തമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ തീരുമാനം.

അതേസമയം ബജറ്റ് ചോര്‍ന്നെന്ന പരാതി ഗൗരവമുള്ളതാണെന്നു ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ഇപ്പോള്‍ തന്റെ കയ്യില്‍ വിശദാംശങ്ങള്‍ ഒന്നും ലഭ്യമല്ല. കാര്യം പരിശോധിച്ച ശേഷം ഇക്കാര്യം സഭയില്‍ തന്നെ വിശദീകരിക്കുമെന്നും തോമസ് ഐസക് അറിയിച്ചു. ബജറ്റിന്റെ പ്രസക്തഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്കും മറ്റു അംഗങ്ങള്‍ക്കും നല്‍കുന്നത് പതിവുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു. അതിനപ്പുറത്തേക്ക് പ്രതിപക്ഷം ആരോപിക്കുന്ന തരത്തില്‍ ഒന്നും നടന്നിട്ടില്ല. എന്നിരുന്നാലും ആരോപണം ഉയര്‍ന്ന അവസരത്തില്‍ ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംഭവം പരിശോധിച്ച് നടപടി എടുക്കുമെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണനും വ്യക്തമാക്കി.
https://www.facebook.com/Malayalivartha























