ബജറ്റ് ചോര്‍ത്തിയത് ആരാണ്?

സാമൂഹ്യ മാധ്യമങ്ങളുടെ ഉറ്റ തോഴനായ ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനാണ് ബജറ്റ് ചോര്‍ത്തിയത്. ബജറ്റിന്റെ വിശുദ്ധി മനസിലാക്കാത്ത ഏതോ ഒരു വിവരദോഷിയുടെ എടുത്തുചാട്ടമാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.
സാധാരണ, ബജറ്റിന്റെ സി.ഡി ധനമന്ത്രിയുടെ ഓഫീസില്‍ ബജറ്റ് ദിവസം രാവിലെ തന്നെ ലഭിക്കും. അതീവ രഹസ്യമായി സൂക്ഷിക്കുന്ന സി.ഡി സാധാരണ മന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷമാണ് പുറത്തു വിടുന്നത്. ഫെയ്‌സ് ബുക്കിന്റെയും ട്വിറ്ററിന്റെയും ആരാധകനായ ധനമന്ത്രി തന്നെ തന്റെ പ്രസംഗം സാമുഹ്യ മാധ്യമങ്ങളിലേക്കു വേണ്ടി തയ്യാറാക്കിയിരുന്നിരിക്കാം.
പ്രസംഗം തീര്‍ന്ന ശേഷം മാത്രം ഇത് അപ്‌ലോഡ് ചെയ്യുന്നതിനു പകരം രണ്ടു മണിക്കൂര്‍ നേരത്തെ നല്‍കിയതാണ് വിവാദമായത്. അപ്‌ലോഡ് ചെയുന്നയാളിന് വിവരം കുറവായിരുന്നെങ്കില്‍ മറ്റാരെങ്കിലും ഇതിന് മേല്‍നോട്ടം വഹിക്കണമായിരുന്നു.
ധനമന്ത്രിയുടെ ഓഫീസിലെ ഏതെങ്കിലും ടൈപ്പിസ്റ്റിന്റെ തലയില്‍ കുറ്റമെല്ലാം ചാരാനാണ് സാധ്യത. മന്ത്രിയുടെ ഓഫീസിലെ പ്രമുഖര്‍ക്കൊന്നും ഒന്നും സംഭവിക്കാര്‍ സാധ്യതയില്ല ഏതായാലും നിയമസഭയുടെ പവിത്രതക്കാണ് കളങ്കമേറ്റത്.
സാമൂഹ്യ മാധ്യമത്തില്‍ ഒന്നാമതായി നില്‍ക്കണമെന്ന ഐസക്കിന്റെ പിടിവാശിയാണ് ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള മറ്റൊരു പ്രധാന കാരണം.
ഏതെങ്കിലും നടപടി അനിവാര്യമാണ്. ഇല്ലെങ്കില്‍ പ്രതിപക്ഷം നിശബ്ദമായിരിക്കില്ല. ധനമന്ത്രിയുടെ ഓഫീസാണ് കേസിലെ പ്രതിയെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഓഫീസിനെതിരെയായിരിക്കും നടപടി വരിക.
പത്രകാര്‍ക്ക് നല്‍കേണ്ട കുറിപ്പാണ് ചോര്‍ന്നതെന്ന ധനമന്ത്രിയുടെ വിശദീകരണം വിശ്വാസയോഗ്യമല്ല. പത്രക്കാര്‍ക്ക് നല്‍കുന്ന കുറിപ്പില്‍ കണക്കുകള്‍ ഉണ്ടാക്കാറില്ല.
https://www.facebook.com/Malayalivartha























