എസ് ബി ഐ -എസ് ബി ടി ലയനം പൂർത്തിയായാൽ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരിൽ നിന്നും പിഴ ഈടാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവായി .പിഴ ഏപ്രില്‍ ഒന്നു മുതല്‍ ഈടാക്കി തുടങ്ങുമെന്നതിനാൽ നിങ്ങളുടെ അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടെന്നു ഉറപ്പുവരുത്തുക.

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കി തുടങ്ങുമെന്നും എസ്ബിഐ അറിയിച്ചു. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ നല്‍കേണ്ടിവരിക.
ഏപ്രിൽ ഒന്നുമുതൽ എസ്ബ ടി യും അസ്സോസിയേറ്റ് ബാങ്കുകളും എസ് ബി ഐ യുമായി ലയിക്കുന്ന സാഹചര്യത്തിൽ ഈ ബാങ്കുകളിലെ ഉപഭോക്താക്കൾക്കും മിനിമം ബാലൻസ് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടില്ലെങ്കിൽ പിഴയൊടുക്കേണ്ടിവരും
മിനിമം ബാലന്‍സായി നിശ്ചയിച്ചിട്ടുള്ള തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുള്ള അന്തരം കണക്കാക്കിയാകും പിഴ ഈടാക്കുക. ബാലന്‍സില്‍ 75 ശതമാനത്തിലും കുറവാണ് കാണിക്കുന്നതെങ്കില്‍ 100 രൂപയും സേവന നികുതിയും ഈടാക്കും. 50 ശമാനമാണ് കുറവെങ്കില്‍ 50 രൂപയും നികുതിയുമാകും ഈടാക്കുക.
അതേസമയം,ഗ്രാമപ്രദേശങ്ങളില്‍ 20 മുതല്‍ 50 രൂപ വരെയും സേവന നികുതിയുമാകും പിഴ. ഹോം ബ്രാഞ്ചില്‍നിന്ന് മാസത്തില്‍ മൂന്നു തവണയില്‍ കൂടുതല്‍ പണമിടപാട് നടത്തിയാല്‍ ഓരോ തവണയും 50 രൂപ വീതം ഈടാക്കുന്ന രീതി തുടരും. എന്നാല്‍ പിന്‍വലിക്കുന്ന തുകയ്ക്ക് പരിധി എടുത്തുകളഞ്ഞിട്ടുണ്ട്. എടിഎമ്മുകൾ വഴി പ്രതിമാസം 10 സൗജന്യ ട്രാൻസാക്ഷൻ ബാങ്ക് അനുവദിക്കുന്നുണ്ട്. അതിനാൽ പണമിടപാടുകൾ എ ടി എം വഴി നടത്താൻ ശ്രദ്ധിക്കുക.
മെട്രോപ്പൊളീറ്റന്‍ നഗരങ്ങളില്‍ 5000 രൂപയും നഗരങ്ങളില്‍ 3000 രൂപയുമാണ് മിനിമം ബാലന്‍സായി വേണ്ടത്. അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയുമാണ് മിനിമം ബാലന്‍സ്.
https://www.facebook.com/Malayalivartha























