നുണ പരിശോധന വേണ്ടെന്ന് പള്‍സര്‍; ഗൂഢാലോചന തെളിക്കാന്‍ പൊലീസിന് കഴിയുന്നില്ല

നുണ പരിശോധനയ്ക്കു താന്‍ തയ്യാറല്ലെന്ന് പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിക്കാനാകാതെ പോലീസ്. അടിക്കടി മൊഴി മാറ്റി പറയുന്ന പള്‍സര്‍, അഭിഭാഷകന്റെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഓരോ മൊഴി പറയുന്നതും. പ്രതിയോട് മൂന്നാം മുറ പ്രയോഗിക്കാതെ ശാസ്ത്രീയമായി വിവരങ്ങള്‍ ചോദിച്ചറിയാന്‍ പൊലീസിന് കഴിയുന്നില്ല. പ്രതിക്ക് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പകല്‍പോലെ വ്യക്തമായിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുന്നു.
സുനി മൊഴി മാറ്റിപ്പറഞ്ഞ സാഹചര്യത്തില്‍ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ അപേക്ഷയെ പ്രതിഭാഗം അഭിഭാഷകര്‍ എതിര്‍ത്തു. നുണ പരിശോധനയ്ക്കു വിധേയനാകുന്നയാളുടെ സമ്മതം കൂടിയേ തീരു. നടിയോടൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച ഇയ്യാളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാകാന്‍ അനുവദിക്കണമെന്നാണ് ഇന്നലെ ആലുവ കോടതില്‍ ആവശ്യപ്പെട്ടത്.
മൊബൈല്‍ ഫോണ്‍ കായലിലെറിഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് പോളിഗ്രാഫിലൂടെ കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ. മുഖ്യപ്രതി സുനില്‍ കുമാറിനെ ആലുവയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നുണ പരിശോധന വേണമെന്ന കാര്യം പൊലീസ് അറിയിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കായലില്‍ എറിഞ്ഞുകളഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് ഉറപ്പിക്കാന്‍ പോളിഗ്രാഫ് ടെസ്റ്റ് ആവശ്യമായിരുന്നു. നിലവിലെ നിയമമനുസരിച്ച് നുണപരിശോധന നടത്തണമെങ്കില്‍ അതിന് വിധേയനാകുന്നയാളുടെ അനുമതി വേണം.
അത് സാക്ഷിയായാലും പ്രതിയായാലും സ്വയം നല്‍കുന്ന അനുമതിയുണ്ടെങ്കിലേ കോടതിക്ക് ഉത്തരവിടാനാകൂ. മുഖ്യപ്രതി സുനില്‍കുമാര്‍ വിസമ്മതം അറിച്ചതോടെ നുണപരിശോധനക്കുളള വഴിയും അന്വേഷണസംഘത്തിന് മുന്നില്‍ അടയുകയാണ്. അഞ്ചു ദിവസത്തെ കസ്റ്റഡി കൂടി കിട്ടിയിട്ടുണ്ട് എന്നതാണ് നിലവിലെ ആശ്വാസം.
https://www.facebook.com/Malayalivartha























