സംസ്ഥാനത്ത് അരി വില കുതിച്ചു കയറുന്ന സാഹചര്യത്തിൽ ബംഗാളില്‍ നിന്നും സുവര്‍ണ്ണ മസൂരി അരി ഇറക്കുമതിചെയ്യുന്നു.

സംസ്ഥാനത്ത് കുതിച്ചു കയറുന്ന അരി വില പിടിച്ചു നിര്‍ത്തുന്നതിനു വേണ്ടി ബംഗാളില്‍ നിന്നും സുവര്‍ണ്ണ മസൂരി അരി എത്തി. കണ്‍സ്യൂമര്‍ ഫെഡറേഷന്‍ വഴിയാണ് സുവർണ മസൂരി വിതരണം ചെയ്യുന്നത്.
കണ്‍സ്യൂമര്‍ ഫെഡറേഷന്റെ കണ്‍സോര്‍ഷ്യം വഴി 2500 മെട്രിക് ടണ്‍ അരിയാണ് കേരളത്തിലെത്തുന്നത്. ഇന്നലെ 800 മെട്രിക് ടണ്‍ അരി
കൊച്ചി തുറമുഖത്തെത്തിയിട്ടുണ്ട്.
മാര്‍ച്ച് 10നകം 1700 മെട്രിക് ടണ്‍ അരി കൂടി സംസ്ഥാനതെത്തും. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ 500 പ്രാഥമിക സഹകരണ സംഘങ്ങള്‍ മുഖേന അരി ലഭിക്കും. കിലോക്ക് 25 രൂപ നിരക്കില്‍ ഒരു കുടുംബത്തിന് അഞ്ച് കിലോ അരിയാണ് ആദ്യഘട്ടത്തില്‍ ലഭിക്കുക. പിന്നീടത് 10 കിലോ അരിയായി ഉയര്‍ത്തും. റേഷന്‍ കാര്‍ഡ് വഴിയാണ് അരി വിതരണം നടക്കുക.
കിലോക്ക് 27 രൂപക്ക് ബംഗാളില്‍ നിന്ന് ലഭിക്കുന്ന അരി 2 രൂപ കുറച്ചാണ് സഹകരണ സംഘങ്ങള്‍ വിതരണം ചെയ്യുന്നത്.
കണ്‍സ്യൂമര്‍ സ്റ്റോറുകളോടൊപ്പം തെരെഞ്ഞെടുത്ത ത്രിവേണി സ്‌റ്റോറുകളിലൂടെയും അരി ലഭിക്കും. ആദിവാസി,മത്സ്യ തൊഴിലാളി മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയായിരിക്കും അരി വിതരണം.
https://www.facebook.com/Malayalivartha























