നാലാം ക്ലാസുകാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; സഹോദരിയും ഇതേ രീതിയില്‍ മരണപ്പെട്ടിരുന്നു

പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് നാലാം ക്ലാസുകാരി തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ശെല്‍വപുരം ഷാജിയുടെ മകള്‍ ശരണ്യയയെ ഇന്നലെ വൈകിട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഒന്നര മാസം മുന്‍പാണ് ശരണ്യയുടെ സഹോദരിയും സമാനരീതിയില്‍ മരിച്ചത്.
അസ്വാഭാവിക മരണം എന്ന നിലയിലാണ് പോലീസ് അന്വേഷണമെങ്കിലും ദുരൂഹത ശേഷിപ്പിക്കുന്നതാണ് ശരണ്യയുടെ മരണം. ഓടിട്ട ചെറിയ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.അട്ടപ്പളളം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ശരണ്യയുടെ സഹോദരി തൃപ്തികയെ 52 ദിവസം മുന്‍പാണ് ഇതേ രീതിയില്‍ മരിച്ച നിലയില്‍ ഇതേ സ്ഥലത്ത് കാണപ്പെട്ടത്. രണ്ടു മരണത്തിനു പിന്നിലും ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ശാസ്ത്രീയ അന്വേഷണവും കേസില്‍ നിര്‍ണായകമാണെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























