മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ദീപന്‍ അന്തരിച്ചു; സംസ്‌കാരം നാളെ തിരുവനന്തപുരത്ത്

മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ദീപന്‍ (45) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത്. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്.
പുതിയമുഖം, ലീഡര്‍, ഹീറോ തുടങ്ങി ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെ നായകനാക്കി 'സത്യ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. സുരേഷ് ഗോപി, അനൂപ് മേനോന്‍, കല്‍പന തുടങ്ങിയവര്‍ അഭിനയിച്ച ഡോള്‍ഫിന്‍ ബാറാണ് അവസാന ചിത്രം. ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കു കീഴില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























