Widgets Magazine
12
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ചില പ്രഖ്യാപനങ്ങളുമായി മോദി.. ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം..വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും നടപ്പിലാക്കുക..


സെക്രട്ടേറിയറ്റിൽ സ്ഫോടനാത്മകമായ ചില സംഭവങ്ങൾ..സെക്രട്ടറിയേറ്റ് ഭരണം ചീഫ് സെക്രട്ടറിയുടെയും ചില ഉദ്യോഗസ്ഥരുടെയും പോക്കറ്റിലായി മാറി..ചന്നം പിന്നം സ്ഥലം മാറ്റം..


സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു.... ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്


മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഉന്നത പദവിയും ബിസിനസ്സ് പുരോഗതിയും! മീനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!

04 MARCH 2026 06:52 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

മനസ്സിനും ശരീരത്തിനും അല്പം സുഖക്കുറവ് അനുഭവപ്പെട്ടേക്കാവുന്ന ദിവസമാണിത്. ഗ്യാസ്ട്രബിൾ പോലുള്ള അസ്വസ്ഥതകൾ അലട്ടിയേക്കാം. വാഹന അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടാൻ ഭാഗ്യമുണ്ടാകും. കുടുംബപരമായ ചില പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

 

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

സാധാരണഗതിയിൽ എളുപ്പത്തിൽ തീരേണ്ട കാര്യങ്ങൾക്ക് പോലും ഇന്ന് കഠിന പരിശ്രമം ആവശ്യമായി വരും. വിദേശത്ത് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുമതി ലഭിക്കാൻ അനുകൂലമായ സമയമാണ്. ശാരീരികമായ അസ്വസ്ഥതകൾ അവഗണിക്കാതെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിറയുന്ന ദിവസമാണിത്. ബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ അല്ലെങ്കിൽ അലങ്കാര വസ്തുക്കൾ കൈവരാൻ ഇടയുണ്ട്. ദാമ്പത്യ ജീവിതത്തിൽ മികച്ച ഐക്യം അനുഭവപ്പെടും.

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

കുടുംബാംഗങ്ങളുമായോ ജീവിതപങ്കാളിയുമായോ വാക്കുതർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളതിനാൽ സംയമനം പാലിക്കുക. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട നടപടികൾ നേരിടേണ്ടി വന്നേക്കാം. ശത്രുദോഷം, നിയമപരമായ പരാജയങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ കരുതലോടെ നീങ്ങുക.

 

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

സർവ്വ കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാവുന്ന ശുഭദിനമാണിത്. ദാമ്പത്യ ഐക്യം, രോഗശാന്തി, സാമ്പത്തിക ഉന്നതി എന്നിവ ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാനും ശത്രുക്കളെ അതിജീവിക്കാനും ഈ ദിവസം സഹായിക്കും.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. സർക്കാർ സംബന്ധമായ ദോഷഫലങ്ങൾക്കോ അപമാനത്തിനോ സാധ്യത കാണുന്നു. ഉദരസംബന്ധമായ രോഗങ്ങൾ അലട്ടിയേക്കാം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ തേടിയെത്തുന്ന ദിവസമാണിത്. ദമ്പതികൾക്ക് ഒന്നിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റം ലഭിക്കുന്നത് വലിയ ആശ്വാസമാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാനും മംഗള കർമ്മങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ടാകും.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

സമാന ചിന്താഗതിയുള്ള വ്യക്തികളുമായി പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ അവസരം ലഭിക്കും. പുതിയ വാഹനം, വീട്, അല്ലെങ്കിൽ ആഭരണങ്ങൾ എന്നിവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി ചുവടുവെക്കാൻ സാധിക്കുന്ന അനുകൂല ദിവസമാണിത്.

 

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

ശത്രുക്കളിൽ നിന്നുള്ള ദുരിതങ്ങളും രോഗപീഡകളും അലട്ടാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ വഴി അനാവശ്യ അപവാദങ്ങൾ കേൾക്കേണ്ടി വന്നേക്കാം. കാര്യതടസ്സവും നിയമപരമായ കുരുക്കുകളും ഉണ്ടാകാൻ ഇടയുള്ളതിനാൽ ഓരോ നീക്കവും ശ്രദ്ധിച്ചു വേണം.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കുടുംബത്തിൽ ചെറിയ കലഹങ്ങൾക്കോ ബന്ധുക്കൾ തമ്മിലുള്ള വിരോധത്തിനോ സാധ്യതയുണ്ട്. ദമ്പതികൾക്കിടയിലും സഹോദരങ്ങൾക്കിടയിലും മാത്സര്യബുദ്ധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. സ്വത്ത് സംബന്ധമായ കേസുകളിൽ പ്രതികൂല നടപടികൾ നേരിടേണ്ടി വന്നേക്കാം.

 

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

തൊഴിൽ രംഗത്ത് മികച്ച വിജയവും അംഗീകാരവും ലഭിക്കും. എവിടെയും മാന്യതയും പ്രശസ്തിയും കൈവരിക്കാൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാകും. സമ്മാനങ്ങൾ ലഭിക്കാനും ദാമ്പത്യ സുഖത്തിനും സാധ്യതയുള്ള ദിവസമാണിത്.

 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാനും ബിസിനസ്സിൽ വലിയ പുരോഗതി കൈവരിക്കാനും സാധിക്കും. വിചാരിക്കുന്ന കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിയുന്ന കാലമാണിത്. സാമ്പത്തിക ലാഭം, ശരീരസുഖം, കുടുംബത്തിൽ മംഗള കർമ്മങ്ങൾ എന്നിവ ഫലത്തിൽ വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടലായില്‍ ദേശീയപാതയിലെ വിള്ളല്‍ അടിയന്തര പരിശോധന നടത്താന്‍ ഉത്തരവിട്ട് കലക്ടര്‍  (4 hours ago)

രാജ്യത്തെ ഇന്ധന ഉപയോഗത്തില്‍ കരുതല്‍ വേണമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മോദി  (5 hours ago)

മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിജയ്  (5 hours ago)

കളിയാക്കിയവര്‍ക്ക് ജ്യോതികയുടെ കിടിലന്‍ മറുപടി  (6 hours ago)

തലസ്ഥാനത്ത് പുതിയ വാടക വീടെടുത്ത് പിണറായി വിജയന്‍  (7 hours ago)

ഞെട്ടിച്ച് മോദി,പ്രഖ്യാപനം യാത്രാ നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണ്ണ വാങ്ങരുത്ത് .വിദേശ യാത്രകൾ പാടില്ല  (7 hours ago)

വിജയ്‌യുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍  (7 hours ago)

പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍  (7 hours ago)

വ്യാജ രേഖ ചമച്ച് അവയവക്കച്ചവടം നടത്തിയ കൊല്ലത്ത് സ്ത്രീ ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ അറസ്റ്റില്‍  (7 hours ago)

പ്രവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ഷെയ്ഖ് നഹ്യാൻ പ്രവാസികളെ UAE-യിൽ ജോലി പോയാൽ ഉടൻ ചെയ്യേണ്ടത്  (7 hours ago)

സ്റ്റാലിന്റെ വീട്ടിൽ കയറി വിജയ്..സഭയിൽ മൈൻഡ് ചെയ്യാത്ത ഉദയൻ കൈകൂപ്പി തൊഴുത്തു..പിന്നെ സംഭവിച്ചത്  (7 hours ago)

രണ്ട് ചക്രവാതചുഴികൾ എത്തി... കൊടും മഴ..! അടുത്ത മണിക്കൂറിൽ കൂട്ട മഴ ദേ ജില്ലകളിൽ  (7 hours ago)

സത്യപ്രതിജ്ഞ തുടങ്ങിയതും കളക്ടർ തടഞ്ഞു..!ഞെട്ടി വിജയ് കൂട്ടത്തോടെ ഇറങ്ങി ഇപ്പോൾ പറ്റില്ല കട്ടായം  (7 hours ago)

വിജയ്‌യുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ മനു ജോസഫ്  (7 hours ago)

സുവേന്ദുവിന് പറ്റാത്തത് വിജയ് ചെയ്ത് കാണിച്ചു ഞെട്ടി രാഹുൽ..! സത്യപ്രതിജ്ഞക്കിടെ സംഭവിച്ചത്  (7 hours ago)

Malayali Vartha Recommends