ജിഷ വധക്കേസ്: രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനം

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷ വീടിനുള്ളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കേസില്‍ രഹസ്യ വിചാരണയ്ക്ക് കോടതി തീരുമാനമായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.
2016 ഏപ്രില്‍ 28 നാണ് പെരുമ്പാവൂര്‍ നഗരത്തിനടുത്ത രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങോള്‍ ഗ്രാമത്തിലെ നിയമവിദ്യാര്‍ത്ഥിയായിരുന്ന ജിഷ അതിക്രൂരമായ പീഡനത്തില്‍ കൊല്ലപ്പെട്ടത്.
പെരിയാര്‍ ബണ്ട് കനാലിന്റെ തിണ്ടയില്‍ പുറമ്പോക്ക് ഭൂമിയില്‍ ജിഷയും അമ്മ രാജേശ്വരിയും കഴിഞ്ഞിരുന്ന ഒറ്റമുറി വീട്ടിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ജോലിക്കു പോയിരുന്ന രാജേശ്വരി തിരികെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടത്. ശ്വാസം മുട്ടിച്ചും, ക്രൂരമായി മര്‍ദ്ദിച്ചുമാണ് ജിഷയെ കൊലപ്പെടുത്തിയത്. വയറിലും, കഴുത്തിലും, യോനിയിലും ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ തെളിവുകളുണ്ടായിരുന്നു.
ലൈംഗിക പീഡനം നടന്നതിനുശേഷമാവാം കൊലപാതകം നടന്നതെന്നാണ് ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ദേഹത്ത് മുപ്പതിലധികം മുറിവുകളുണ്ടായിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ കേസിനു താരതമ്യപ്പെടുത്താവുന്ന രീതിയിലുള്ള കൊലപാതമായിരുന്നു ഇതെന്നും കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന നിലയിലായിരുന്നെന്നും കത്തി നെഞ്ചിയില്‍ ആഴത്തില്‍കുത്തിയിറക്കിട്ടുണ്ടായിരുന്നെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























