തൊടുപുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുടെ അഴിമതിക്കും ജനപ്രതിനിധികളുടെ മൗനത്തിനുമെതിരെ ആന്റികറപ്ഷന്‍ മൂവ്‌മെന്റ് വ്യത്യസ്തമായ സമരം നടത്തി.

നഗരസഭ അധികൃതരുടെ അനുമതികള്‍ വാങ്ങി കെട്ടിടം നിര്‍മ്മിച്ച ശേഷം ചോദിച്ച കൈക്കൂലി തുക നല്‍കാത്തതിന്റെ പേരില്‍ നല്‍കിയ നമ്പര്‍ പിന്‍വലിക്കപ്പെട്ട് ദുരിതമനുഭവിക്കുന്ന തൊടുപുഴ മാപ്ലാശ്ശേരില്‍ സ്‌കറിയായെ മുനിസിപ്പല്‍ ഓഫീസിന്റെ ഗ്രില്ലില്‍ ചങ്ങലക്കിട്ടാണ് അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.
ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ യോഗം ചേരുന്നതിന് അരമണിക്കൂര്‍ മുമ്പാണ് ചങ്ങലയില്‍ കുരുക്കിയ പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധക്കാരെ കണ്ട് ഭൂരിഭാഗം കൗണ്‍സിലര്‍മാരും മുനിസിപ്പല്‍ ഓഫീസിന്റെ പിന്‍വാതിലിലൂടെയാണ് കൗണ്‍സില്‍ ഹാളില്‍ എത്തിച്ചേര്‍ന്നത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ്, സി പി എം, ബി ജെ പി തുടങ്ങി എല്ലാ പാര്‍ട്ടികളുടെയും ലേബലില്‍ മത്സരിച്ച് ജനപ്രതിനിധികളായവര്‍ പിന്തുണ നല്‍കിയിരിക്കുന്ന സ്ഥിതി വിശേഷമാണ് തൊടുപുഴയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ സാറേ എന്ന് വിളിക്കുന്ന സ്ഥിതിയും ഇവിടെയുണ്ട്. തങ്ങളുടെ അധികാരം എന്താണെന്ന് പോലും അറിയാതെയാണ് ബ്യൂറോക്രസിയുടെ അടിമകളായി ഇവര്‍ മാറിയിരിക്കുന്നത്.

ജനിക്കുന്നതിന് മുമ്പേ കൗണ്‍സിലറായി എന്ന് അഹങ്കരിക്കുന്ന കുറേ സീനിയര്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥര്‍ക്ക് കുടപിടിക്കുകയാണ്. ചങ്ങലയില്‍ കുരുക്കിയുള്ള സമരത്തിന് പി എം മാനുവല്‍, എം സി മാത്യു, പ്രൊഫ. കൊച്ചുത്രേസ്യാ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
https://www.facebook.com/Malayalivartha


























