മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പരാതി; ഇരുപത്തിയേഴ് നേതാക്കളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് നിയമ സഭയില്‍ എംഎല്‍എ അനില്‍ അക്കര

സംസ്ഥാനത്ത് വീണ്ടും ഫോണ്‍ ചോര്‍ത്തല്‍ എന്ന് നിയമസഭയില്‍ അനില്‍ അക്കര എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് പരാതി. 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കര എംഎല്‍എയാണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. സിപിഎം നേതാക്കള്‍ക്കുപോലും ഫോണ്‍ ചോര്‍ത്തലില്‍നിന്ന് രക്ഷയില്ല. ഇക്കാര്യത്തില്‍ ബിഎസ്എന്‍എല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അനില്‍ അക്കര ആരോപിച്ചു.
ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അതേസമയം, ആരാണ് ഇതിനു പിന്നില്‍ എന്ന കാര്യം അനില്‍ അക്കര വ്യക്തമാക്കിയില്ല. ഫോണ്‍ ചോര്‍ത്തുന്നത് ബിഎസ്എന്‍എല്‍ ആണോ, പൊലീസ് ആണോ, കേന്ദ്ര ഏജന്‍സികള്‍ ഏതെങ്കിലും ആണോ എന്നും സൂചനയില്ല. ഭരണ-പ്രതിപക്ഷത്തുള്ള 27 നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നുമാത്രമാണ് ആരോപണം.
https://www.facebook.com/Malayalivartha


























