മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവാദ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് സ്പീക്കര്‍

കൊച്ചിയില്‍ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്ക് എതുത്തതാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന സഭാരേഖകളില്‍ നിന്നും നീക്കില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. മുഖ്യമന്ത്രിയുടേത് ഒരു രാഷ്ട്രീയ പരാമര്‍ശം മാത്രമാണെന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി മറുപടി പറയാന്‍ പ്രതിപക്ഷത്തിന് സമയം അനുവദിച്ചിരുന്നുവെന്നുമാണ് സ്പീക്കറുടെ റൂളിംഗ്.
രാഷ്ട്രീയ ആരോപണം സംശയരൂപേണ മുഖ്യമന്ത്രി ഉന്നയിക്കുകയായിരുന്നു. മറ്റുരീതിയില്‍ വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം നീക്കിയത്. തെറ്റായ സന്ദേശം നല്‍കുന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയതിന്റെ പിറ്റേന്നാണ് നിയമസഭയില്‍ നാടകീയ രംഗങ്ങളുണ്ടായത്. കൊച്ചിയിലെ സദാചാര ഗുണ്ടായിസത്തിന് എത്തിയ ശിവസേനക്കാര്‍ പ്രതിപക്ഷം വാടകയ്ക്ക് എടുത്തവരായിരുന്നുവെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ നിയമസഭയുടെ നടുത്തളത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷമായി പോര്‍വിളിച്ചു.
https://www.facebook.com/Malayalivartha


























