സര്‍ക്കാര്‍ ഡയറിയില്‍ വിഎസിന്റെ സ്ഥാനം 88-ാം പേജില്‍ 31-ാമത്!

കേരള സര്‍ക്കാര്‍ ഡയറിയില്‍ വി.എസ് അച്യുതാനന്ദന്റെ സ്ഥാനം എണ്‍പത്തിയെട്ടാം പേജില്‍ മുപ്പത്തിയൊന്നാമത്. കേരളം ഭരിച്ചിരുന്നത് ഉമ്മന്‍ ചാണ്ടി ആയിരുന്നെങ്കില്‍ വി.എസിന് ഇത്രയും മാനക്കേട് അനുഭവിക്കേണ്ടി വരില്ലായിരുന്നു.
സര്‍ക്കാര്‍ മലയാളം ഡയറിയിലെ കമ്മീഷനുകള്‍ എന്ന വിഭാഗത്തിലാണ് വി.എസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മീഷന്‍ എന്ന തലക്കെട്ടിലാണ് അച്ചുതാനന്ദനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രിമാരുടെ പേര് ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. അക്ഷരമാലാക്രമത്തില്‍ പേരുകള്‍ ചേര്‍ക്കേണ്ടതിനു പകരം സി.പി.എം, സി.പി.ഐ എന്നിങ്ങനെ പേരുകള്‍ ചേര്‍ത്തതാണ് വിനയായത്. രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ചിലരാണ് ഇങ്ങനെ ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മിഷന്റെ ആദ്യാക്ഷരം എ എന്നാണ്. എ എന്നാല്‍ ആദ്യം വരണം. കമ്മീഷനുകളില്‍ ആദ്യം കൊടുത്തിരിക്കുന്നത് ആര്‍ട്ട് ആന്റ് ഹെരിറ്റേജ് കമ്മീഷനാണ്. ആര്‍.കെ.സിംഗ് ആണ് ഇതിന്റെ ചെയര്‍മാന്‍.
അക്ഷരമാലാക്രമം നോക്കുകയാണെങ്കില്‍ കമ്മീഷനുകളില്‍ ആദ്യം വരേണ്ടത് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് കമ്മീഷനാണ്. എന്നാല്‍ മനപൂര്‍വമെന്നോണം ബാലാവകാശ കമ്മീഷനു തൊട്ടുമുമ്പില്‍ വിഎസിനെ പ്രതിഷ്ഠിച്ചു. ഇതെല്ലാം പൊതു ഭരണത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നു കരുതുക വയ്യ. മുഖ്യമന്ത്രിയല്ല പൊതുഭരണ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. അവര്‍ സി.പി.എം അണികളായിരിക്കും. ഇല്ലെങ്കില്‍ പൊതു ഭരണ വകുപ്പിലെത്താന്‍ ന്യായമില്ല.
ഉദ്യോഗസ്ഥര്‍ സി.പി.എമ്മുകാരാണെങ്കില്‍ പാര്‍ട്ടിയുടെ തല മുതിര്‍ന്ന നേതാവിനെ തേജോവധം ചെയ്തത് അപമാനകരം തന്നെയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ സല്യൂട്ട് അടിച്ച് നിന്ന ശേഷം വിഎസിനെ മോശക്കാരനാക്കിയത് തെറ്റു തന്നെയാണ്. നാളെ ഇത് ആര്‍ക്കും സംഭവിക്കാം.
https://www.facebook.com/Malayalivartha


























