പാലക്കാട് രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു, അധ്യാപകന്‍ ഒളിവില്‍

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. മിഠായി വാങ്ങിത്തരാം എന്ന വ്യാജേന അധ്യാപകന്‍ കുട്ടിയെ വിളിപ്പിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ചെര്‍പ്പുളശേരി ഗവ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ ഈ മാസം 8ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അധ്യാപകന്‍ വിടി ശശികുമാറിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.
ചൈല്‍ഡ് ലൈന് വിവരം കിട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി പറഞ്ഞത്. തുടര്‍ന്ന് അധ്യാപകന്‍ വിപി ശശികുമാറിനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പട്ടാമ്പി സ്വദേശിയായ ഇയാള്‍ അഞ്ചു മാസം മുമ്ബാണ് സ്‌കൂളില്‍ എത്തിയത്.
https://www.facebook.com/Malayalivartha


























