മത്സ്യബന്ധന തൊഴിലാളിക്ക് നല്‍കുന്നത് ആറു രൂപ; ഹോട്ടലുകള്‍ നേടുന്നത് 70 രൂപ
നിത്യവൃത്തിക്കായി കടലില്‍ പോയി അധ്വാനിക്കുന്ന മത്സ്യത്തൊഴിലാളികള്‍ നേരിടുന്നത് കൊടിയ ചൂഷണം. തീര വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ കടപ്പുറങ്ങളുടേയും അവസ്ഥ സമാനം. നഗരങ്ങളിലെ ഹോട്ടലുകളില്‍ പൊരിച്ച അയലയ്ക്കാണ് ഡിമാന്റ്. ഒരു മീനിന് 60 രൂപയോളം വരും. എന്നാല്‍ മീന്‍പിടുത്തക്കാര്‍ക്ക് ലഭിക്കുന്നത് വെറും ആറു രൂപ. ഇടനിലക്കാര്‍ ലാഭം കൊയ്യുമ്പോള്‍ നഷ്ടം അധ്വാനിച്ച തൊഴിലാളികള്‍ക്ക്.
വന്‍കിട കച്ചവടക്കാര്‍ ലേലം ഉറപ്പിച്ച് നല്‍കുന്നത് ആറു രൂപ മാത്രം. ലേലത്തില്‍ വാങ്ങിയ മീന്‍ 6 രൂപയ്ക്ക് ചെറുകിട കച്ചവടക്കാര്‍ക്ക് വീതിച്ചു നല്‍കും. ഇത് ചന്തയിലെത്തുമ്പോള്‍ 16 രൂപയാകും ഇവിടെ നിന്ന് ഹോട്ടലുകാര്‍ സ്വന്തമാക്കുന്നത് 19 രൂപയ്ക്ക്. ഇത് അവര്‍ മേശയിലെത്തിക്കുമ്പോള്‍70 രൂപ എണ്ണി വാങ്ങും. ഇതോടെ വന്‍ ലാഭ കൊയ്ത്താണ് ഹോട്ടലുകാര്‍ നടത്തുന്നത്. മീന്‍ കേടുകൂടാതെ എത്തിക്കാനുള്ള ചിലവ്, തൊഴിലാളികളുടെ കൂലി, കടത്തുകൂലി തുടങ്ങിയവയാണ് ഇടനിലക്കാരുടെ ചിലവ്. പാചകത്തിന് ആവശ്യമായ ചിലവ് മാത്രമേ ഹോട്ടലുകാര്‍ക്കും വരുന്നുള്ളൂ. ഇതോടെ വന്‍കിടക്കാര്‍ നേടുന്നതിന്റെ പാതി പോലും കടലില്‍ അധ്വാനിക്കുന്നവന് ലഭിക്കുന്നില്ല.
https://www.facebook.com/Malayalivartha