രാജി പിന്‍വലിക്കാന്‍ സുധീരനില്‍ സമ്മര്‍ദ്ദം; സുധീരന്റെ രാജി സ്വീകരിച്ചിട്ടില്ല എന്ന ഹൈക്കമാന്റിന്റെ പ്രസ്താവന ഇതിന്റെ തെളിവ്

വി.എം സുധീരന്റെ രാജി പിന്‍വലിപ്പിക്കാന്‍ ഹൈക്കമാന്റ് സമ്മര്‍ദ്ദം. അമേരിക്കയിലുള്ള സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിക്കാണ് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. സുധീരന്റെ രാജി സ്വീകരിച്ചിട്ടില്ല എന്ന ഹൈക്കമാന്റിന്റെ പ്രസ്താവന ഇതിന്റെ തെളിവാണ്.
ഉപതെരഞ്ഞടുപ്പില്‍ പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ കൈവിട്ടു പോയതില്‍ പകച്ചുപോയ സോണിയാ ഗാന്ധി സുധീരന്റെ രാജിയില്‍ അത്ഭുതപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തന്ത്രങ്ങള്‍ക്ക് മുന്നില്‍ തനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് സുധീരന്‍ രാജിക്ക് മുമ്പ് ആന്റണിയെ അറിയിച്ചത്. എന്നാല്‍ രാജിവയ്ക്കരുതെന്ന ആന്റണിയുടെ ഉപദേശം സുധീരന്‍ കേട്ടില്ല.
സുധീരനെ കൈവിടരുതെന്ന് ആന്റണി രാഹുലിനെ അറിയിച്ചു കഴിഞ്ഞു. സുധീരന്‍ തോറ്റാല്‍ ഫലത്തില്‍ തോല്‍ക്കുന്നത് രാഹുലാണ്. കാരണം, രാഹുലിന്റെ നോമിനിയായാണ് സുധീരന്‍ പി.സി.സി. അധ്യക്ഷനായത്. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ സുധീരന്‍ തയാറല്ല.
സുധീരന്റെ രാജിക്കിടയാക്കിയ സംഭവവികാസങ്ങളെ തുടര്‍ന്ന് നിരവധി ഫോണ്‍ കോളുകളും ഫാക്‌സ് സന്ദേശങ്ങളുമാണ് ഹൈക്കമാന്റിന് ലഭിച്ചിരിക്കുന്നത്. സുധീരനെ ഒരു കാരണവശാലും ഒഴിവാക്കരുതെന്നാണ് ആവശ്യം. കേരളത്തിലെ കോണ്‍ഗ്രസിലെ അവശേഷിക്കുന്ന ഏക ആദര്‍ശധീരന്‍ സുധീരനാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു. സുധീരന്റെ കടന്നുവരവ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഊര്‍ജം പകര്‍ന്നെന്നും സന്ദേശങ്ങളിലുണ്ട്.
കേരളത്തില്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെങ്കില്‍ സുധീരന്‍ വേണം എന്ന നിലപാടില്‍ തന്നെയാണ് ഹൈക്കമാന്റ് എന്നറിയുന്നു. ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഹൈക്കമാന്റ് വിശ്വസിക്കുന്നില്ല.
രാജി പിന്‍വലിക്കണമെന്ന ആവശ്യം സുധീരന്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെങ്കിലും പകരം ഒരാളെ നിയമിക്കുന്നതു വരെ തുടരണമെന്ന ആവശ്യം തള്ളാന്‍ ന്യായമില്ല.
https://www.facebook.com/Malayalivartha


























