ജേക്കബ് തോമസിനെ മാറ്റും; ഇപ്പോഴല്ല, കോടതി പറയുമ്പോള്‍... ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ ഉടന്‍ മാറ്റും

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന് നിയമസഭയില്‍ ആവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി തയാറായെങ്കിലും ഹൈക്കോടതിയില്‍ നിലവിലുള്ള കേസില്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റും.
സര്‍ക്കാര്‍ മാറ്റുന്നതിനു പകരം കോടതി മാറ്റട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റുകയാണെങ്കില്‍ ജനങ്ങള്‍ എതിരാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഇക്കാര്യം പാര്‍ട്ടിയും സംശയിക്കുന്നു.
ജേക്കബ് തോമസിന് ഇപ്പോഴും ജനപിന്തുണയുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് ജനങ്ങള്‍ കരുതുന്നതായി പാര്‍ട്ടി കരുതുന്നു.എന്നാല്‍ അങ്ങനെയല്ലെന്നാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും വിശ്വസിക്കുന്നത്.
ജേക്കബ് തോമസിനോട് പിണറായിക്ക് പ്രത്യേക താല്പര്യമൊന്നുമില്ല.നേരത്തെ ഉണ്ടായിരുന്ന താത്പര്യം ജേക്കബിന്റെ പ്രവര്‍ത്തനം കാരണം ഇല്ലാതായി.എന്നാല്‍ ജനങ്ങള്‍ എന്തു കരുതും എന്നോര്‍ത്ത് മുഖ്യമന്ത്രി ഭയക്കുന്നു.
അതിനിടെ ഇസ്രയേല്‍ കമ്പനിയുമായി ചേര്‍ന്ന് തമിഴ്‌നാട്ടില്‍ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടി എന്ന ആരോപണത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.ഇതേ കേസില്‍ ജേക്കബ് തോമസിനെതിരെ കോടതി പരാമര്‍ശം ഉണ്ടാകുമോ എന്നാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്. കോടതി അന്വേഷണം പ്രഖ്യാപിച്ചാല്‍ ജേക്കബ് തോമസിന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനാകില്ല.
https://www.facebook.com/Malayalivartha


























