കുഞ്ഞാലിക്കുട്ടിയും പോയി; ഉമ്മന്‍ ചാണ്ടി വഴിയാധാരമായി

പി.കെ.കുഞ്ഞാലിക്കുട്ടിയെ മലപ്പുറം സീറ്റില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിറകരിഞ്ഞു. കെ.എം.മാണി യുഡിഎഫ് വിട്ടതോടെ ഉമ്മന്‍ ചാണ്ടിക്ക് തുടങ്ങിയ ശനിദശ പികെയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ പൂര്‍ത്തിയായി.
കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയാകരുതെന്ന് നിരവധി തവണ ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കാതിരിക്കാനാവില്ലെന്നായിരുന്നു പി കെ യുടെ മറുപടി. ഇതേ ആവശ്യവുമായി ഉമ്മന്‍ ചാണ്ടി പാണക്കാട് തങ്ങളെയും കണ്ടിരുന്നു. പി കെയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനമെന്ന് തങ്ങള്‍ അറിയിച്ചു. എന്നാല്‍ പി.കെ യുടെ അസാന്നിദ്ധ്യം കോണ്‍ഗ്രസിന് ദോഷമുണ്ടാക്കുമെന്നാണ് ചാണ്ടി പറഞ്ഞത്.
എന്നാല്‍ കുഞ്ഞാലിക്കുട്ടി പോയാന്‍ കോണ്‍ഗ്രസിനല്ല ഉമ്മന്‍ ചാണ്ടിക്കാണ് കുഴപ്പമെന്ന് ലീഗ് നേത്യത്വത്തിനറിയാം. കഴിഞ്ഞ 15 കൊല്ലമായി കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്നത് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ്. എ.കെ.ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തെറിപ്പിച്ചത് എല്ലാം നിര്‍വഹിച്ച് കഴിഞ്ഞ ശേഷം ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ നില്‍ക്കാന്‍ ഇരുവര്‍ക്കുമറിയാം.
കുഞ്ഞാലിക്കുട്ടി സ്വമനസാലേ മത്സരിക്കാന്‍ തയ്യാറായതല്ല. കേരള രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹത്തെ കെട്ടുകെട്ടിക്കാനുള്ള ഇ.ടി.വിഭാഗത്തിന്റെ തന്ത്രമായിരുന്നു ഇത്. എന്നാല്‍ അതിനോട് നോ പറയാന്‍ കുഞ്ഞാലിക്കുട്ടിക്കായില്ല.
കുഞ്ഞാലിക്കുട്ടി കേരളം വിടണമെന്ന് രമേശ് ചെന്നിത്തലയും ആഗ്രഹിക്കുന്നു. ഉമ്മന്‍ ചാണ്ടിയുമായുള്ള കുഞ്ഞാലിക്കുട്ടിയുടെ ബന്ധമാണ് കാരണം.
കുഞ്ഞാലിക്കുട്ടി ഒപ്പം കാണുമെന്ന് കരുതിയാണ് ചാണ്ടി കെ.എം മാണിയെ വെട്ടിയത്. മാണിക്കെതിരായ എല്ലാ ആരോപണങ്ങളും ഉമ്മന്‍ ചാണ്ടി അറിഞ്ഞിട്ടും മൗനാനുവാദം നല്‍കി. അതിന്റെ ഫലമാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ അനുഭവിക്കുന്നത്.
https://www.facebook.com/Malayalivartha


























