കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള ഉത്തരവുമായി മന്ത്രി രാജു

ജനവാസമേഖലയിലെത്തുന്ന കാട്ടുപന്നികളെ വ്യവസ്ഥകള്‍ക്കനുസരിച്ച് വെടിവെച്ചു കൊല്ലാന്‍ പുതിയ ഉത്തരവിറക്കുമെന്ന് മന്ത്രി കെ.രാജു നിയമസഭയില്‍ അറിയിച്ചു.
2013 മാര്‍ച്ച് 19 നാണ് ആദ്യ ഉത്തരവിറക്കിയത്. ഇതുപ്രകാരം ഒരു പന്നിയെപ്പോലും കര്‍ഷകര്‍ വെടിവച്ചുകൊന്നിട്ടില്ല. ഉത്തരവിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവിന് തയ്യാറെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്നു വര്‍ഷത്തിന് മുമ്പെടുത്ത കണക്കുകള്‍ പ്രകാരം 47000 ല്‍ പരം കാട്ടുപന്നികളാണ് കേരളത്തിലെ വനങ്ങളിലുള്ളത്. പുതിയ സെന്‍സസ് എടുക്കും. കാട്ടുമൃഗങ്ങളുടെ ആക്രമണം നടന്നാല്‍ നഷ്ടപരിഹാരം അടുത്തുള്ള റേഞ്ച് ഓഫീസില്‍ നിന്ന് ലഭ്യമാക്കും. ബൈസണ്‍വാലിയിലും രാജകുമാരിയിലും ഇടഞ്ഞു നില്‍ക്കുന്ന ആര് കാട്ടാനകളെ കാട്ടിലേക്ക് തിരിച്ച്‌വിടാന്‍ കുമളിയില്‍ നിന്നുള്ള ദ്രുതകര്‍മസംഘത്തെ അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി ദുര്‍ബല പ്രദേശ നിയമപ്രകാരം ഇതുവരെ 13486.984 ഹെക്ടര്‍ ഏറ്റെടുത്തിട്ടുണ്ട്. 134. 3472 ഹെക്ടര്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉടമകള്‍ക്ക് വിറ്റുകൊടുത്തിട്ടുണ്ടന്നും മന്ത്രി കെ.രാജു അറിയിച്ചു.
https://www.facebook.com/Malayalivartha


























