കേരളത്തില്‍ നടക്കുന്ന പീഡനങ്ങള്‍ അധികാരികള്‍ കണ്ടില്ലെന്നു നടിക്കുന്നുവോ? ഇവിടെ പോലീസ് എന്ന് ഒന്നുണ്ടോ?

കേരളം ലൈംഗിക പീഡനങ്ങളുടെ സ്വന്തം നാടാകുന്നു. ആറു മണിക്കൂറില്‍ ഒരു സ്ത്രീയും 12 മണിക്കൂറില്‍ ഒരു കുട്ടിയും കേരളത്തില്‍ പീഡനത്തിനിരയാവുന്നതായി കണക്കുകള്‍. 2016 ല്‍ പീഡനത്തിനിരയായത് 929 കുട്ടികള്‍, 1644 സ്ത്രീകള്‍, കേരളത്തിലേത് ഞെട്ടിക്കുന്ന കണക്കുകള്‍. കേരളത്തില്‍ ദിവസേന നാല് സ്ത്രീകളും രണ്ടു കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുവെന്ന് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രൊവിഷണല്‍ കണക്കുകളാണിത്. ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക പീഡനം ഒന്നര ഇരട്ടി വര്‍ധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള പീഡനം മൂന്നിരിട്ടിയാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
ഇന്നലെത്തന്നെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് അമ്പതോളം പീഡനങ്ങള്‍. കൊച്ചി നഗരമധ്യത്തില്‍ യുവതിയെ ഒരുമാസത്തോളം മുറിയില്‍ പൂട്ടിയിട്ടു ബലാല്‍സംഗം ചെയ്തു. ഇരുപത്തഞ്ചോളം പേര്‍ പ്രതികളായ സംഭവം പോലീസും അഭിഭാഷകനും ഉള്‍പ്പെട്ട സംഘം ഒരുകോടിയോളം രൂപ വാങ്ങി ഒതുക്കി. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് സി.ഐ: ടി.ബി. വിജയനെതിരേ കര്‍ശനനടപടിയാവശ്യപ്പെട്ടു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം (എസ്.എസ്.ബി) ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി. സി.ഐക്കെതിരേ കര്‍ശന നടപടിക്കു ശിപാര്‍ശ ചെയ്ത് കൊച്ചി സിറ്റി പോലീസ് കമ്മിഷണറും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവറെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതിക്ക് 10 വര്ഷം തടവന്‍ അഞ്ചുലക്ഷം രൂപ പിഴയും. വട്ടിയൂര്‍ക്കാവ് സ്വദേശി അനിലിനാണ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. താഴുര്‍ കടവില്‍ പത്തുവയസുകാരിയെ പീഡിസിപ്പിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റിലായ്. കുട്ടികള്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങള്‍ പലപ്പോഴും പുറത്തുവരാറില്ല. അതുകൊണ്ടുതന്നെ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തില്‍ കേരളം മുന്‍പന്തിയിലെന്നാണ് കേന്ദ്ര ശിശുക്ഷേമമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























