പത്തു വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കുണ്ടറയില്‍ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താല്‍

പത്തു വയസ്സുകാരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കുണ്ടറയില്‍ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താല്‍.
.പതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
കുണ്ടറ പോലീസ് സ്‌റ്റേഷനിലേക്കു വ്യാഴാഴ്ച വൈകിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാര്‍ച്ച് തടഞ്ഞ പോലീസിനുനേര്‍ക്കു കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ലാത്തിവീശിയത്. കല്ലേറില്‍ ഒരു പോലീസുകാരനും കെഎസ്‌യു പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്. കുണ്ടറയില്‍ പീഡനത്തിനിരയായ പത്തുവയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കുണ്ടറ സിഐ ഷാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൊല്ലം റൂറല്‍ എസ്പിക്കാണ് പകരം അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
കേസില്‍ അമ്മ അടക്കം ഒന്പതുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ദക്ഷിണമേഖല ഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























