സംസഥാനത്തും ഇനി വിജിലന്‍സ് കമ്മീഷന്‍

വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്കു നീങ്ങുന്ന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ പിരിച്ചുവിട്ട്, പകരം സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിജിലന്‍സ് കമ്മിഷന്‍ എന്ന നിര്‍ദേശം ഏറെക്കാലമായി സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. കോടതിയില്‍നിന്നു വിജിലന്‍സ് ബ്യൂറോ നിരന്തരം വിമര്‍ശനമേറ്റുവാങ്ങുന്ന സാഹചര്യത്തിലാണു കമ്മിഷന്‍ രൂപീകരണനീക്കത്തിനു വേഗമേറിയത്. കേന്ദ്ര വിജിലന്‍സ് കമ്മിഷ(സി.വി.സി)ന്റെ മാതൃകയിലാകും പ്രവര്‍ത്തനം.
ഇതു സംബന്ധിച്ച ശിപാര്‍ശ നിയമവകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനു കൈമാറി. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി വിജിലന്‍സ് കമ്മിഷണറേറ്റ് രൂപീകരിക്കാനുള്ള നയരേഖ തയാറാക്കി. അന്തിമതീരുമാനം മന്ത്രിസഭ കൈക്കൊള്ളും. കേന്ദ്ര മാതൃകയില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൂടിയാലോചിച്ചാകും സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ അംഗങ്ങളെ നിശ്ചയിക്കുക. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ ഉപദേശകസമിതി മാത്രമാണ്. വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയാകട്ടെ അന്വേഷണ ഏജന്‍സിയും. കേന്ദ്ര കമ്മിഷന്റെ ഈ പോരായ്മ പരിഹരിച്ചാകും സംസ്ഥാന കമ്മിഷന്‍ രൂപീകരിക്കുക. അഴിമതി സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് കമ്മിഷനാകും അന്വേഷണനിര്‍ദേശം നല്‍കുക. അന്വേഷണ ഏജന്‍സിക്ക് ഏതു പരാതിയിലും കേസെടുത്ത് സ്വമേധയാ അന്വേഷണം സാധ്യമല്ല.
വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തേ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. നിരവധി അഴിമതിക്കേസുകള്‍ അന്വേഷിക്കേണ്ടതിനാലും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ പ്രവര്‍ത്തനെശെലിക്കെതിരേ തുടര്‍ച്ചയായി ആരോപണങ്ങളുയരുന്നതിനാലും പുതിയ സംവിധാനം കൂടിയേതീരൂവെന്നാണു സര്‍ക്കാര്‍ നിലപാട്. ജേക്കബ് തോമസിനെ മാറ്റിയതുകൊണ്ടു മാത്രം ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ പരിഹരിക്കപ്പെടില്ല. അദ്ദേഹത്തെ മാറ്റുന്നതിനോടു മുഖ്യമന്ത്രി പിണറായി വിജയനു കടുത്ത എതിര്‍പ്പാണുള്ളത്. പുതുതായി രൂപീകരിക്കുന്ന വിജിലന്‍സ് കമ്മിഷനില്‍ ആറംഗങ്ങളുണ്ടാകും.
ചീഫ് സെക്രട്ടറി റാങ്കിലുള്ള മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനോ ഹൈക്കോടതി ജഡ്ജിയോ ആയിരിക്കും കമ്മിഷന്‍ ചെയര്‍മാന്‍. ജേക്കബ് തോമസിനെയും കമ്മിഷനില്‍ അംഗമായി ഉള്‍പ്പെടുത്താനാണു മുഖ്യമന്ത്രിയുടെ തീരുമാനം. ലളിതകുമാരി സിറാജുദ്ദീന്‍ കേസുകളില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ചായിരിക്കണം വിജിലന്‍സ് പ്രവര്‍ത്തനമെന്നു നിയമ സെക്രട്ടറി സര്‍ക്കാരിനു നല്‍കിയ ശിപാര്‍ശയില്‍ പറയുന്നു. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കുന്നതിനു മുമ്പ് പ്രാഥമികാന്വേഷണം നിര്‍ബന്ധമാക്കണം. ഈ ശിപാര്‍ശകളെല്ലാം കണക്കിലെടുത്താകണം കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ മാതൃകയില്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ മാതൃക സംസ്ഥാനങ്ങളിലും പിന്തുടരണമെന്ന നിര്‍ദേശം നേരത്തേയുള്ളതാണ്. ചില സംസ്ഥാനങ്ങള്‍ ഇതു നടപ്പാക്കിയിട്ടുണ്ട്.
മുന്‍സര്‍ക്കാരിന്റെ കാലത്ത്, വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കുമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം, വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ഭരണപരിഷ്‌കാര കമ്മിഷന്‍ യോഗവും ഇതേകാര്യം ശിപാര്‍ശചെയ്തു. ഇതിനായി ശക്തവും കാര്യക്ഷമവുമായ വിജിലന്‍സ് നിയമം കൊണ്ടു വരണമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു. വിവിധ അഴിമതിക്കേസുകളിലെ അന്വേഷണത്തിനെതിരേ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കണമെന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അന്നത്തെ കെ.പി.സി.സി. അധ്യക്ഷ ന്‍ വി.എം. സുധീരനും ആവശ്യപ്പെട്ടിരുന്നു. ഇടതുമുന്നണി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നും ഇതായിരുന്നു.
https://www.facebook.com/Malayalivartha


























