മലപ്പുറം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി മമ്മൂട്ടിയെ സി.പി.ഐ.എം നേതൃത്വം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

മലപ്പുറം ഉപതിരഞ്ഞെടുപ്പ് വന്നതോടെ ഓരോ പാര്‍ട്ടികളുടേയും അണിയകള്‍ക്കിടയില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങികഴിഞ്ഞിരിക്കുകയാണ്. ഈ സമയം സംവിധായകന്‍ കമലിന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. ഇപ്പോള്‍ നടന്‍ മമ്മൂട്ടിയുടെ പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളില്‍ ഉയരുകയാണ്. സിപിഎമ്മിനോട് അനുഭാവം വെച്ചുപുലര്‍ത്തുന്ന അഭിനേതാവാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. കൈരളി ടിവിയുടെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യം പലതവണ ഉയര്‍ന്നിട്ടുണ്ട്.
''ഇടതുപക്ഷ ജനാധിപത്യമുന്നണി മലപ്പുറം പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി 'സഖാവ് മമ്മൂട്ടി'യെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ വിജയിപ്പിക്കുക''. നവമാധ്യമങ്ങളില്‍ പ്രചരിച്ച, സൈബറിടത്തെ സഖാക്കളുള്‍പ്പെടെ പ്രചരിപ്പിച്ച പോസ്റ്ററുകളിലൊന്നിലെ വാചകങ്ങള്‍ ഇങ്ങനെയായിരുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രത്തോടൊപ്പം മമ്മൂട്ടിയുടെ ചിത്രവും ചേര്‍ത്തായിരുന്നു പ്രചരണം. മമ്മൂട്ടിയെ സ്ഥാനാര്‍ത്ഥിയായി സി.പി.ഐ.എം ഉറപ്പിച്ചുവെന്ന വാര്‍ത്തയും, തെരഞ്ഞെടുപ്പിനെ ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയും സ്വാധീനിക്കുമെന്ന വിശകലനവുമെല്ലാം കാച്ചിയവരും കുറവല്ല. എന്നാലിങ്ങനെ ഒരു ആലോചനയെക്കുറിച്ച് അറിയുകയേ ഇല്ലെന്നാണ് സി.പി.ഐ.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്.
മമ്മൂട്ടിയെ മാത്രമല്ല കമലോ പിടി കുഞ്ഞുമുഹമ്മദോ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക മേഖലയിലെ ആരെയും സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടോ ആലോചിച്ചിട്ടോ ഇല്ലെന്ന് സി.പി.ഐ.എം സംസ്ഥാനനേതൃത്വം വിശദമാക്കി. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു അട്ടിമറി വിജയം സി.പി.ഐ.എം പ്രതീക്ഷിക്കുന്നില്ലെന്ന സൂചനയും സംസ്ഥാന നേതൃത്വത്തിലെ പ്രമുഖന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.
മമ്മൂട്ടിയെ പരിഗണിച്ചോ എന്ന ചോദ്യത്തിന്, 'അത്തരത്തിലുള്ള ആത്മഹത്യാപരമായ സമീപനം ഞങ്ങള്‍ സ്വീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ' എന്നായിരുന്നു മറുചോദ്യം. മാത്രമല്ല സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന നേതാക്കളോ, സാംസ്‌കാരിക മുഖങ്ങളോ സ്ഥാനാര്‍ത്ഥികളാകാനിടയില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. സ്ഥാനാര്‍ത്ഥിയായി തന്റെ പേര് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മമ്മൂട്ടി പരാതി ഉന്നയിച്ചു എന്ന പ്രചരണവും സി.പി.ഐ.എം തള്ളിക്കളഞ്ഞു. അത്തരത്തിലൊരു കാര്യവും മമ്മൂട്ടി അറിയിച്ചിട്ടില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. സിപിഐഎം നിയന്ത്രണത്തിലുള്ള മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാനാണ് നിലവില്‍ മമ്മൂട്ടി.
കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കരുതെന്ന ലക്ഷ്യമാണ് പ്രാഥമികമായി സി.പി.ഐ.എം സ്വീകരിച്ചിരിക്കുന്നത്. പ്രാദേശികമായ ഏതെങ്കിലും സി.പി.ഐ.എം മുഖങ്ങളെയാകും സ്ഥാനാര്‍ത്ഥിയാക്കുക. കുഞ്ഞാലിക്കുട്ടിക്കെതിരെ വലിയൊരു മത്സരത്തിന് പ്രസക്തിയില്ലെന്ന് കരുതുന്നവരുമുണ്ട് സി.പി.ഐ.എം നേതൃത്വത്തില്‍. ഇത്തരത്തില്‍ ഇപ്പോഴെത്തിയ തെരഞ്ഞെടുപ്പ് ആകെ കുഴക്കിയെന്നാണ് ചിലര്‍ പറയുന്നത്. മത്സരം നടക്കണമല്ലോ അതിനാലൊരു സ്ഥാനാര്‍ത്ഥി എന്ന സമീപനമാണ് മലപ്പുറത്തും കാണാനാകുന്നത്. നാളെയാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha


























